ദോഹ: അയൽരാജ്യത്തെ ഏറ്റവുംവലിയ ബാങ്കുകളിലൊന്നായ ഫസ്റ്റ് അബുദാബി ബാങ്കി(എഫ്എബി)നുമേല്‍ ഖത്തര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തി. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാങ്കി െൻറ ദോഹ ബ്രാഞ്ച് ഉപഭോക്താക്കള്‍ക്കായി എന്തെങ്കിലും പുതിയ വ്യാപാരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും ബാങ്കിനെ വിലക്കിയതായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെൻററിെൻറ(ക്യുഎഫ്സി) റഗുലേറ്ററി അതോറിറ്റി വ്യക്ത മാക്കി. മാര്‍ച്ച് മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് എഫ്എബിക്ക് വിലക്കേര്പ്പെ ടുത്തിയിരുന്നു. പക്ഷെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം തുടരുന്നതിന് അനുമതി നല്‍കിയിരുന്നു.
ഗള്‍ഫ് പ്രതിസന്ധിക്കിടെ റിയാലിെൻറ മൂല്യം ഇടിക്കുന്നതിനായി ഉപരോധരാജ്യങ്ങളില്‍ നിന്നും ആസൂത്രിത മായി നടത്തിയ ശ്രമങ്ങള്‍ക്കെതിരെ ഖത്തര്‍ നിയമനടപടികള്‍ തുടരുന്നതിെൻറ ഭാഗമായിക്കൂടിയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്ന് റോയിേട്ടഴ്സ് പറയുന്നു. കറന്‍സി ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാ ഗമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ എഫ്എബി പരാജയപ്പെട്ടതായി ക്യുഎഫ്സി മാര്‍ച്ചില്‍ വ്യ ക്തമാക്കിയിരുന്നു. ക്യുഎഫ്സി റഗുലേറ്ററി അതോറിറ്റിയുടെ വിവിധ കാര്യങ്ങൾ പാലിക്കുന്നതിൽ എഫ്എബി തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ വിലക്കെന്ന് ക്യുഎഫ്സി വ്യക്തമാക്കി. എന്നാല്‍ ഈ തീരുമാനത്തോട് എഫ്എബിയുടെ പ്രതികരണം ലഭ്യമായിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് പ്ര തിസന്ധിയുടെ ആദ്യ ആഴ്ചകളായിരുന്നു ഖത്തര്‍ റിയാലിെൻറ മൂല്യം ഇടിക്കുന്നതിനായി ആഗോളതലത്തില്‍ ആസൂത്രിത ശ്രമങ്ങളുണ്ടായത്. നിയമനടപടികള്‍ തുടങ്ങിയതിെൻറ ഭാഗമായി മൂന്നു ബാങ്കുകള്‍ക്കെതിരെ ല ണ്ടനിലും ന്യൂയോര്‍ക്കിലും ഖത്തര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.