ഈജിപ്​തിലെ ഖത്തർ അംബാസഡർ സലിം ബിൻ മുബാറക്​ അൽ ഷാഫി പ്രസിഡൻറ്​ അബ്​ദുൽ ഫതാഹ്​ അൽ സീസിക്ക്​ അധികാര പത്രം കൈമാറുന്നു

ഈജിപ്​തിലെ ഖത്തർ സ്​ഥാനപതി ചുമതലയേറ്റു

ദോഹ: ഈജിപ്​തിലെ ഖത്തർ സ്​ഥാനപതിയായി നിയമിച്ച സലീം ബിൻ മുബാറക്​ അൽ ഷാഫി സ്​ഥാനമേറ്റു. ​വ്യാഴാഴ്​ച ഈജിപ്​​ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫതാഹ്​ അൽ സീസിയുടെ കൊട്ടാരത്തിൽ എത്തി അധികാരപത്രം കൈമാറിയാണ്​ പുതിയ അംബാസഡർ അധികാരമേറ്റത്​. കൂടിക്കാഴ്​ചയിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ ആശംസ കൈമാറി. ഖത്തറിനും ഈജിപ്​തിനുമിടയിലെ സൗഹൃദം ശക്​തമാക്കാനും, ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനുമുള്ള എല്ലാ പിന്തുണയുമുണ്ടാവുമെന്ന്​ അൽ സീസി അറിയിച്ചു. 2017ലെ ഗൾഫ്​ ഉപരോധത്തിനുശേഷം ആദ്യമായാണ്​ ഖത്തർ ഈജിപ്​തിലേക്ക്​ സ്​ഥാനപതിയെ അയക്കുന്നത്​. കഴിഞ്ഞ ജനുവരിയിലെ അൽ ഉല കരാറിലൂടെ ഉപരോധം അവസാനിച്ചതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്രബ​ന്ധം പുനഃസ്​ഥാപിക്കപ്പെട്ടു. ജൂണിൽ ഈജിപ്​തും സൗദിയും ഖത്തിറിലേക്ക്​ തങ്ങളുടെ സ്​ഥാനപതിമാരെ നിയമിച്ചിരുന്നു. നേരത്തേ തുർക്കിയിൽ ദീർഘകാലം ഖത്തർ അംബാസഡറായിരുന്നു സലിം ബിൻ മുബാറക്​ അൽ ഷാഫി. 

Tags:    
News Summary - Qatar's ambassador to Egypt takes office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT