നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം
ദോഹ: ഖത്തറിലെ സർക്കാർ മേഖലയിൽ പാർട്ടൈം ജോലി അനുവദിക്കാനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗമാണ് അനുമതി നൽകിയത്. ഖത്തർ വനിതകൾക്ക് ആശ്വാസകരമാവുന്നതാണ് പുതിയ നീക്കം. ഇതു പ്രകാരം പാർട്ടൈം ജോലി ആവശ്യപ്പെടുന്ന ജീവനക്കാർക്ക് ആഴ്ചയിലെ ജോലി സമയം പകുതിയായി കുറയും. കുടുംബ ജീവിതവും ജോലിയും ഒന്നിച്ച് കൊണ്ടുപോവാനുള്ള സൗകര്യം എന്ന നിലയിലാണ് ഭാഗികസമയം ജോലി ചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കുന്നത്. എന്നാൽ, ഇത്തരത്തിൽ ജോലി ചെയ്യാൻ അപേക്ഷിക്കുന്നവർക്ക് അതത് സർക്കാർ സ്ഥാപനത്തിെൻറ അംഗീകാരത്തോടെയാവും അനുവാദം നൽകുന്നത്.
പ്രവൃത്തി സമയം ഭാഗികമായി കുറയുന്നതോടെ ജോലിയിലെ കാര്യക്ഷത വർധിപ്പിക്കാനും കുടുംബത്തിനൊപ്പം കൂടുതൽ സമയം െചലവഴിക്കുന്നത് വഴി മികച്ച കുടുംബാന്തരീക്ഷം നിലനിർത്താനും കഴിയും എന്ന നിലയിലാണ് ഈ നീക്കം. അതേസമയം, ബുനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ നിർദേശങ്ങളൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.