തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച നിര്‍ബന്ധമായും വാരാന്ത്യ അവധി നല്‍കണം -മന്ത്രാലയം

ദോഹ: രാജ്യത്തെ തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച നിര്‍ബന്ധമായും വാരാന്ത്യ അവധി നല്‍കണമെന്ന് നിർദേശം. തൊഴില്‍ മന്ത്രാലയമാണ് തൊഴിലുടമകൾക്കായി ഇൗ അറിയിപ്പ് ട്വിറ്ററിലൂടെ പുറപ്പെടുവിച്ചത്.  പുതിയ തൊഴില്‍ നിയമത്തിലെ 75-ാം നമ്പര്‍ വകുപ്പിലെ വ്യവസ്ഥ വിശദീകരിച്ചാണ് മന്ത്രാലയത്തി​െൻറ നിർദേശം.   പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും വ്യക്തമാക്കിയുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ്  വെള്ളിയാഴ്ച വാരാന്ത്യ അവധി നല്‍കണമെന്ന കർശനമായ നിലപാട് 
മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.  പുതിയ തൊഴില്‍ നിയമത്തിലെ 75-ാം നമ്പര്‍ വകുപ്പിലെ വ്യവസ്ഥ വിശദീകരിച്ചാണിത്. ഷിഫ്റ്റ് തൊഴിലാളികള്‍ ഒഴികെ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും വാരാന്ത്യത്തില്‍ ഒരു ദിവസം നിര്‍ബന്ധമായും അവധി നല്‍കുന്നതിനൊപ്പം, കുറഞ്ഞത് 24 മണിക്കൂര്‍ തുടര്‍ച്ചയായ മണിക്കൂര്‍ അവധിയും മുഴുവന്‍ വേതനം നല്‍കുകയും വേണമെന്നും മന്ത്രാലയം ഒാർമ്മപ്പെടുത്തുന്നു. വിവിധ സന്ദർഭങ്ങളിലായി, തൊഴിലാളിക്ക് മുഴുവന്‍ വേതനത്തോടും കൂടി പത്ത് ദിവസത്തെ അവധിക്കും അർഹതയുണ്ട്. 
ഇതില്‍ ഈദുല്‍ ഫിത്തറിനെർ മൂന്ന് ദിവസം, ബക്രീദി​െൻറ മൂന്ന് ദിവസം, ദേശീയ ദിനം എന്നിവയാണ് അവധിദിനത്തില്‍ ഉള്‍പ്പെടുന്നത്. ശേഷിക്കുന്ന മൂന്ന് ദിവസം തൊഴിലാളികള്‍ക്ക് തെരഞ്ഞെടുക്കാമെന്നും നിയമത്തിൽ പറയുന്നു.

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.