വിസ്മയാനുഭവം തീര്‍ത്ത്‌ നടനലാളിത്യത്തിലെ ആര്‍ദ്രതയാര്‍ന്ന കഥക്ക് നൃത്തം

ദോഹ: ആസ്വാദകരില്‍ വിസ്മയാനുഭവം തീര്‍ത്ത്‌ നടനലാളിത്യത്തിലെ ആര്‍ദ്രതയാര്‍ന്ന കഥക്ക് നൃത്തം. കഴിഞ്ഞ ദിവസം ഐ .സി.സി അശോക ഹാളില്‍ നടന്ന കഥക്ക് നൃത്തം ദോഹയിലെ നൃത്താസ്വദകര്‍ക്ക് വേറിട്ട അനുഭവമായി . ഇന്ത്യന്‍ സെന്റെര്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്‍റെ നേതൃത്വത്തില്‍പ്രശസ്ത നര്‍ത്തകി ഷാമ ഭാട്ടെയും സംഘവുമാണ്   വൈവിധ്യങ്ങളുടെ നാട്ടില്‍ നിന്നും വിവിധ രാജ്യങ്ങളിലെ പര്യടനത്തിന്‍റെ ഭാഗമായി  നൃത്തകലയിലെ  കഥക്കി​െൻറ അരങ്ങുണര്‍ത്താന്‍ ദോഹയിലെത്തിയത്. ഗഹനമായ ആശയങ്ങളെ ലളിതമായി ഭാവാവിഷ്ക്കാരത്തിന്‍റെ ഗരിമകൊണ്ട് ആഴത്തില്‍ അനുഭവിപ്പിക്കുകയായിരുന്നു .

ഓസ്‌മോസിസ് ,പേര്‍ഷ്യന്‍മാര്‍ക്കറ്റ്‌,സാംസനും  ദലീലയും , ഇന്‍ടാന്‍ഡം തുടങ്ങിയ പ്രമേയങ്ങളാണ്  കഥക്ക് നൃത്തഭാഷ്യമായത്. അവധിദിനത്തിന്‍റെ ആലസ്യത്തിലും രാവിലെ ഒന്‍പതുമണിക്കും ഐ സി സി അശോകഹാളില്‍ തിങ്ങി നിറഞ്ഞ സദസ്സാണ് കഥക്കിന്‍റെ അരങ്ങുണര്‍ത്തിയത്. വിവിധ രാജ്യങ്ങളിലെ പര്യടനത്തിലൂടെ കഥക്ക് നൃത്ത സംഘം നൃത്തത്തിന്‍റെ ഭാഷ ലോകഭാഷയാണെന്നു സാര്‍ത്ഥകമാക്കുകയാണ് .

ഖത്തര്‍ ഫൗണ്ടേഷനിലെ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാർക്കും,അല്‍ഖോര്‍കമ്മ്യുണിറ്റി അംഗങ്ങള്‍ക്കുമായാണ് ബ്രിട്ടിഷ് സ്ട്രീം ഇന്‍ഡോര്‍ ഹാളിലും,വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വിശിഷ്ടാഥിതികള്‍ക്കായും നൃത്ത വിസ്മയം പകര്‍ന്നു.ഇന്ത്യന്‍ എംബസ്സിയും ,ഐ സി സിയും സംയുക്തമായി   അശോകഹാളില്‍ സംഘടിപ്പിച്ച കഥക്ക് നൃത്ത പരിപാടിയില്‍ ഇന്ത്യന്‍ എംബസ്സി ഡെപ്യുട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ് , ഐ സി സി പ്രസിഡണ്ട് മിലന്‍ അരുണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.