4000 ടൺ ഭക്ഷ്യവസ്​തുക്കളുമായി  ആദ്യ തുർക്കി കപ്പൽ ഖത്തർ തീരത്തേക്ക്

ദോഹ: പഴം, പച്ചക്കറികൾ, ൈഡ്ര ഫ്രൂട്ട്സ്​ തുടങ്ങി 4000 ടൺ ഭക്ഷ്യവസ്​തുക്കളുമായി തുർക്കിയിൽ നിന്നുള്ള കപ്പൽ ഖത്തറിലേക്ക് തിരിച്ചു. പശ്ചിമ തുർക്കിയിലെ ഇസ്​മീർ തുറമുഖത്ത് നിന്നാണ് കപ്പൽ ഇന്നലെ പുറപ്പെട്ടത്. നേരത്തെ, ഭക്ഷണവും മറ്റു ഉൽപന്നങ്ങളുമായി 100 വിമാനങ്ങൾ തുർക്കി ഖത്തറിലേക്ക് അയച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഭക്ഷ്യവസ്​തുക്കളുമായി തുർക്കി കാർഗോ കപ്പൽ ഖത്തറിലേക്ക് എംബാർക്ക് ചെയ്യുന്നത്.വരും ദിവസങ്ങളിൽ രണ്ടാമത്തെ കപ്പൽ അയക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്ന് തുർക്കിയിലെ പ്രമുഖ ലോജിസ്​റ്റിക്സ്​ കമ്പനി സി.ഇ.ഒ ഇപെക് ദിമിർസി അനാദുൽ ഏജൻസിയോട് പറഞ്ഞു. ഇതുവരെയായി 105 വിമാനങ്ങൾ ഭക്ഷ്യവസ്​തുക്കളും മറ്റ് ഉൽപന്നങ്ങളുമായി ഖത്തറിലേക്ക് അയച്ചെന്ന് തുർക്കി സാമ്പത്തികകാര്യമന്ത്രി നിഹാത് സെയ്ബെക്സി പറഞ്ഞു.

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.