ദോഹ: തുർക്കിയിൽ നിന്നുള്ള ആദ്യ സൈന്യം കഴിഞ്ഞ ദിവസം ദോഹയിലെത്തി. നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ എത്തിയ ധാരണയനുസരിച്ച് ഇരു രാജ്യത്തിെൻ്റയും സൈനികർ സംയുകത്മായി പരിശീലനം നടത്തും.  ഭീകരവാദം, രാജ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ സഹകരിച്ച് നീങ്ങാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗൾഫ് മേഖല നേരിടുന്ന പുതിയ സാഹചര്യം പരിഗണിച്ച് തുർക്കി സേനയുടെ വരവ് ഖത്തറി​െന സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. നേരത്തെ തുർക്കി പാർലമെൻ്റിൽ ഖത്തറിലേക്ക് സൈന്യത്തെ അയക്കുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ബിൽ വലിയ ഭൂരിപക്ഷത്തോടെയാണ് അംഗീകാരം നേടിയത്. തുർക്കി സൈന്യം ഖത്തറിലെത്തിയ വാർത്ത വീഡിയോ ചിത്രങ്ങളോടെയാണ് അൽജസീറ പുറത്ത് വിട്ടത്. ടാങ്കറുകളടക്കം വലിയ തോതിലുളള ആയുധsളുടെ പിനബലത്തോടെയണ് സൈന്യം ദോഹയിലെത്തിയത്. 

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.