????? ????????? ???????? ??????? ???????? ??.??????? ??????? ???????????????

‘ഗപാഖ്’ ഭാരവാഹികൾ അംബാസിഡറുമായി ചർച്ച നടത്തി

േദാഹ കോഴിക്കോട് വിമാന താവളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും സീറ്റുകളിലെ ലഭ്യത കുറവും അനുഭവപ്പെടുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്തു കൂടുതൽ സർവീസുകൾ ഈ സെക്ടറുകളിലേക്കു ലഭ്യമാക്കാൻ വിഷയം ഇന്ത്യൻ വിദേശ മാന്ത്രാലയത്തിന്റെയും സിവിൽ വ്യാമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്ന്​ അഭ്യത്ഥിച്ച്​ ‘ഗപാഖ്’ ഭാരവാഹികൾ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി.കുമരനുമായി ചർച്ചനടത്തി നിവേദനം സമർപ്പിച്ചു.   വലിയ വിമാനങ്ങൾ നിർത്തലാക്കിയതിനു ശേഷം യാത്രക്കാർ അനുഭവിക്കുന്ന വിഷമതകളും അംബാസിഡറുടെ ശ്രദ്ധയിൽ പെടുത്തി. അധിക സർവീസുകൾ ലഭ്യമാക്കുന്നതിനായി ഗപാഖിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും ഈ ആവശ്യങ്ങൾ ബന്ധപ്പെട്ട ഇന്ത്യൻ മന്ത്രാലയങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അംബാസിഡർ അറിയിച്ചു.  ചർച്ചയിൽ  ഗപാഖ് പ്രസിഡന്റ്: കെ.കെ. ഉസ്മാൻ    ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി,കരീം അബ്ദുല്ല, കെ.കെ. ശങ്കരൻ, അഹമ്മദ് കുട്ടി, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു
Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.