യുവതയ്ക്ക് പ്രോത്സാഹനവുമായി മന്ത്രാലയം

ദോഹ: യുവജനങ്ങളെ പിന്തുണയ്ക്കുന്നതിനും വിവിധ മേഖലകളില്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മന്ത്രാലയം വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സാംസ്കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗനീം അല്‍ അലി. യുവാക്കളുടെ പ്രാതിനിധ്യത്തോടെ വന്‍ വിജയമായ മോട്ടോര്‍ സൈക്കിള്‍-കാര്‍ ചാംമ്പ്യന്‍ഷിപ്പ്, മന്ത്രാലയം യുവജനങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം തെളിയിക്കുന്നതായിരുന്നു.  
 മോട്ടോര്‍ സ്പോര്‍ട്ട് പ്രേമികളായ നിരവധി പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, നിയമ പ്രകാരം നടത്തുന്ന ഇത്തരം ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാന്‍ ഇത് നിരവധി പേര്‍ക്ക് പ്രചോദനമാവുകയും ചെയ്തു.
 മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും കാര്‍ വിഭാഗത്തിലും പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികളും ശക്തരും ഊര്‍ജസ്വലരുമായിരുന്നുവെന്നും ഗനീം അല്‍ അലി പറഞ്ഞു. 
 മത്സരത്തില്‍ ലോക നിലവാരത്തിലേക്കുയര്‍ന്ന സാങ്കേതിക രീതികളാണ് ഖത്തരി മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. യുവതയെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രാലയത്തിന്‍്റെ നയങ്ങളുടെ വിജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൂടുതല്‍ നേട്ടങ്ങളും വിജയങ്ങളും വരും വര്‍ഷങ്ങളിലും പ്രതീക്ഷിക്കുന്നതായും അദ്ദഹേം പറഞ്ഞു. 
 ആദ്യ റൗണ്ട് വന്‍ വിജയമായതിനാല്‍ ഇത് മോട്ടോര്‍സൈക്കിള്‍, കാര്‍ പ്രേമികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വലിയ അവസരങ്ങള്‍ ഒരുക്കും. പ്രാദേശിക അന്താരാഷ്ട്ര തലങ്ങളില്‍ ഖത്തരി റൈഡേഴ്സിന്‍െറ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ വന്‍ വര്‍ധനവുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരെ ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി കൊണ്ടുവരാന്‍ മന്ത്രാലയത്തിന്‍്റെ സഹായമുണ്ടാകുമെന്നും ഗനീം അല്‍ അലി കൂട്ടിച്ചേര്‍ത്തു. 
 ലുസൈല്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് ക്ളബ്ബുമായി സഹകരിച്ച്, യുവജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള പല പദ്ധതികളും മന്ത്രാലത്തിന്‍്റെ പരിഗണനയിലുണ്ട്.

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.