ഖത്തര്‍ റെയിലിന്‍െറ അന്താരാഷ്ട്ര ഡിസൈന്‍ മത്സരം: ‘വണ്‍ വര്‍ക്സി'ന് വിജയം

ദോഹ:  ‘ട്രാന്‍സ്പോര്‍ട്ടേഷന്‍ എജ്യുക്കേഷന്‍ സെന്‍റി'ന്‍െറ ഡിസൈന്‍ തെരഞ്ഞെടുക്കുന്നതിന് വേണ്ടി, ഖത്തര്‍ റെയില്‍ നടത്തിയ അന്താരാഷ്ട്ര മത്സരത്തില്‍, ഇറ്റാലിയന്‍ ആര്‍ക്കിടെക്ചര്‍ കമ്പനിയായ 'വണ്‍ വര്‍ക്സി'ന് വിജയം. വണ്‍ വര്‍ക്സ് തയ്യാറാക്കിയ ഡിസൈന്‍ അനുസരിച്ചാകും പുതിയ പദ്ധതി ഖത്തര്‍ റെയില്‍ നടപ്പിലാക്കുക. 
ഖത്തറിന്‍െറ ചരിത്രത്തിന്‍െറ അടിസ്ഥാനത്തിലാണ് ഡിസൈന്‍ വികസിപ്പിച്ചെടുത്തത്.  ദോഹ നഗരത്തിന്‍െറ സവിശേഷ മാറ്റങ്ങള്‍ രാജ്യമെമ്പാടും വെളിപ്പെടുത്തുന്ന തരത്തിലുള്ള ഒരു കെട്ടിടം പണിയാനാണ് ഖത്തര്‍ റെയില്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍െറ, ഭൂതവും, ഭാവിയും വര്‍ത്തമാനവും സംയോജിപ്പിക്കുന്ന വാസ്തു വിദ്യയാണ് ഇതിനുപയോഗിക്കുക. 
 മത്സരം സംഘടിപ്പിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടായിരുന്ന ലക്ഷ്യം കൃത്യമായി സാക്ഷാത്കരിച്ചിരിക്കുകയാണ് വണ്‍ വര്‍ക്സ്. 
നഗര വികസനങ്ങള്‍ക്കും സാമൂഹിക സാംസ്കാരിക പരിണാമങ്ങള്‍ക്കും കാരണമായ, അവരുടെ വാസ്തു വിദ്യകളും, അപാരമായ അവലോകന കഴിവുകളും, പുതിയ ഡിസൈനിലും വ്യക്തമായി കാണാമെന്ന് ഖത്തര്‍ റെയില്‍ സീനിയര്‍ ഡയറക്ടര്‍ മുഹമ്മദ് ടിംമ്പലി പറഞ്ഞു. 
 ശക്തമായ പാരമ്പര്യവും ചരിത്രവും കൈമുതലായുള്ള ഖത്തറിന്‍െറ വളര്‍ച്ചയില്‍, ഒരു പങ്കാളിയാകാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് വണ്‍ വര്‍ക്സിന്‍െറ പാര്‍ട്നറായ ലിയനാര്‍ഡോ കവലൈ പറഞ്ഞു. ഖത്തറിന്‍്റെ പൈതൃകം വിളിച്ചോതുന്നതാകും പുതിയ പദ്ധതി. 
 ലുസൈല്‍ ബോള്‍വാര്‍ഡിനും അല്‍ ഖാസര്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് പുതിയ ട്രാന്‍സ്പോര്‍ട്ടേഷന്‍ എജ്യുക്കേഷന്‍ സെന്‍റര്‍ ഉയരുന്നത്. 
ഇത് പ്രദര്‍ശന കേന്ദ്രത്തിലുപരി, വിദ്യാഭ്യാസ വിനോദ കേന്ദ്രം കൂടിയായിരിക്കും. പ്രധാന കെട്ടിടത്തിനു പുറത്തുള്ള തുറന്ന പൊതു ഇടത്തേക്കും പ്രദര്‍ശന സ്ഥലം വ്യാപിപ്പിക്കും.   
 
Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.