നാല് ദിവസങ്ങളിലായി റോഡുകളില്‍ നിന്ന് നീക്കിയത് 10.6 കോടി ഗാലണ്‍ വെളളം

ദോഹ: കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം പൊങ്ങിയപ്പോഴെല്ലാം  നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ഊര്‍ജിത ശ്രമം മൂലം വെള്ളം നീക്കുകയും ഗതാഗത തടസം ഒഴിവാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.   മന്ത്രാലയത്തിലെ റെയിന്‍ എമര്‍ജന്‍സി വിഭാഗമാണ് മഴവെള്ളം നീക്കിയത്. 
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ റോഡുകളില്‍ നിന്ന് നീക്കിയത് 10.6 കോടി ഗാലണ്‍ വെളളം നീക്കിയതെന്നും സംഘം മേധാവി സഫാര്‍ മുബാറക് അല്‍ ഷാഫി പറഞ്ഞു. ഇത് റെക്കോര്‍ഡ് വേഗത്തിലായിരുന്നു. 
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച ഉച്ചവരെ 24 മണിക്കൂറും പ്രവര്‍ത്തിച്ചാണ് മഴവെളളം നീക്കിയത്. 
ഏറ്റവും അധികം മഴ ലഭിച്ചത് രാജ്യത്തിന്‍െറ വടക്ക് ഭാഗത്തായിരുന്നു. 

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT