Posted On
date_range Updated On
date_range യു.എന്നിന്റെ ദ്വിരാഷ്ട്ര പരിഹാരം: ഖത്തർ സ്വാഗതം ചെയ്തു
ദോഹ: ദ്വിരാഷ്ട്ര പരിഹാരവും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുമായും ബന്ധപ്പെട്ടുള്ള 'ന്യൂയോർക് പ്രഖ്യാപനം' യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് ഖത്തർ. 142 വോട്ടുകളുടെ പിന്തുണയോടെ, പ്രമേയം അംഗീകരിച്ചത് ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു.
1967ലെ അതിർത്തികളോടെ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങളെയും ദ്വിരാഷ്ട്ര പരിഹാരത്തെയും അടിസ്ഥാനമാക്കി പ്രശ്നം പരിഹരിക്കണമെന്നും ഖത്തർ നിലപാട് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.