???? ????? ???? ??? ????? ??????

ദോഹ: ഏത്​ ​പ്രതിസിന്ധയിലും തളരാതെ കൂടുതൽ ഊർജം സംഭരിച്ചുമുന്നേറുന്ന ഖത്തറിന്​ പക്ഷേ മറക്കാനാകില്ല, 2017 ജൂൺ അഞ്ച്​ എന്ന ദിവസം. അന്ന്​ പുലർച്ചെയാണ്​ സൗദി അറേബ്യയും യു.എ.ഇയും ബഹ്​റൈനും ഇ ൗജിപ്​തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്​. കാരണങ്ങളായി പറഞ്ഞതാക​െട്ട വ്യാജമായി ഉണ്ടാക്കിയതും. ഖത്തർ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയുടെ വെബ്​സൈറ്റ്​ തകർത്ത്​ അമീറി​​െൻറ പേരിൽ തെറ്റായ പ്രസ്​താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ കുപ്രചാരണമാണ്​ അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന്​ വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചു. എന്നാൽ ഖത്തറി​​െൻറ മുഴുവൻ അതിർത്തികളും അടച്ചുള്ള​​ ഉപരോധത്തിനാണ്​ ആ രാജ്യങ്ങൾ തുനിഞ്ഞത്​. അന്ന്​ തുടങ്ങിയ കരയും കടലും ആകാശവും അടച്ചുള്ള ഉപരോധം നാലാം വർഷത്തിലേക്ക്​ കടന്നിരിക്കുകയാണ്​.

എല്ലാ മേഖലയിലും വളർച്ചയുടെയും മാറ്റങ്ങളുടെയും പുതുകാലത്തി​​െൻറ പിറവിയിലേക്കാണ്​ ഉപരോധം ഖത്തറിനെ വഴിനടത്തിയത്​. തു​ട​ക്ക​ത്തി​ലു​ണ്ടാ​യ സ്​തംഭനാ​വ​സ്​​ഥ​യെ ഖത്തർ അ​ത്ഭുത​ക​ര​മാ​യി മ​റി​ക​ട​ക്കു​ന്ന​താ​ണ്​ പി​ന്നെ ലോ​കം ക​ണ്ട​ത്. പാ​ൽ, മു​ട്ട​യ​ട​ക്ക​മു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ പോ​ലും നി​ഷേ​ധി​പ്പെ​ട്ട​പ്പോ​ൾ ഇ​നി കാ​ത്തി​രി​ക്കാ​നി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഭ​ര​ണകൂടം മ​റു​ത​ന്ത്ര​ങ്ങ​ൾ ആ​രാ​ഞ്ഞുതു​ട​ങ്ങു​ക​യാ​യി​രു​ന്നു. ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ ഉ​പ​രോ​ധ​ത്തി​െ​ൻ​റ മാ​ന്യ​ത​യി​ല്ലാ​യ്​​മ ചോ​ദ്യം ചെ​യ്യാ​ൻ ത​ന്നെ​യാ​ണ്​ അ​മീ​ർ ശൈഖ്​ തമീം ബിൻഹമദ്​ ആൽഥാനി തീ​രു​മാ​നി​ച്ച​ത്. ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത്​ അ​മീ​ർ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ വി​ജ​യിച്ചു.രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തി ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ ത​ങ്ങ​ളു​ടെ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കാ​നാ​ണ്​ തു​ട​ക്കം മു​ത​ൽ രാ​ജ്യം തയാറായത്​. അ​തോ​ടൊ​പ്പം ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളു​മാ​യി അ​വ​രു​ന്ന​യി​ക്കു​ന്ന ഏ​ത്​ വി​ഷ​യ​ത്തി​ലും തു​റ​ന്ന ച​ർ​ച്ച​യാ​കാ​മെ​ന്ന നി​ല​പാ​ടും സ്വീ​ക​രി​ച്ചു.ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ലും ഉ​പാ​ധി​ക​ളി​ല്ലാ​ത്ത ച​ർ​ച്ച​ക്ക്​ ത​യ്യാ​റാ​ണെ​ന്ന പ്ര​ഖ്യാ​പ​നം ലോ​ക രാ​ജ്യ​ങ്ങ​ളെ കൂ​ടെ നി​ർ​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ഏറെ വി​പു​ല​പ്പെ​ടു​ത്താ​ൻ ഖ​ത്ത​റി​നാ​യി. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ബ​ൽ​ജി​യം എ​ന്നി​വ ഉ​പ​രോ​ധം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന്​ നേരത്തേ അറിയിച്ചതും നേട്ടമായി.

വി​​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി ന​ട​ത്തി​യ വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ൾ ഖ​ത്ത​റി​നെ ലോ​ക​ത്തി​​െ​ൻ​റ മു​ന്നി​ൽ നി​ല​പാ​ടു​ള്ള രാ​ജ്യ​മ​ാ​ണെ​ന്ന ഖ്യാതി നേ​​ടാ​ൻ ഏ​റെ സ​ഹാ​യി​ച്ചു. തു​ർ​ക്കി ന​ൽ​കി​യ പി​ന്തു​ണ വി​സ്​​മ​രി​ക്കാ​നാ​കി​ല്ല. മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ ധാ​ർ​മി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചപ്പോ​ൾ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ യു​ദ്ധകാ​ലാ​ടി​സ​ഥാ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നും തു​ർ​ക്കി സൈ​നി​ക താ​വ​ളം ദോ​ഹ​യി​ൽ തു​റ​ന്ന്​ രാ​ജ്യര​ക്ഷ ഉ​റ​പ്പ്​ വ​രു​ത്താ​ൻ ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നും ഉ​ർ​ദു​ഗാ​ൻ ഭ​ര​ണ​കൂ​ടം ത​യ്യാ​റാ​യി.

നേരത്തേ എല്ലാം സജ്ജം,​ കോവിഡ്​ കാലത്ത്​ മുതൽക്കൂട്ടായി
ഉപരോധത്തിൽ കഴിയുന്ന രാജ്യമെന്ന നിലയിൽ നിത്യോപയോഗ സാധനങ്ങളടക്കം വൻതോതിലാണ്​ ഖത്തർ ശേഖരിച്ചുവെക്കുന്നത്​. വിവിധ തുറമുഖങ്ങളിലെ സംഭരണകേന്ദ്രങ്ങളിൽ ഭക്ഷ്യസാധനങ്ങളു​െട വൻശേഖരം ത​െന്നയുണ്ട്​. ഇതിനാൽ തന്നെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി അവശ്യസാധനങ്ങൾക്ക്​ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും രാജ്യത്ത്​ അനുഭവ​െപ്പടുന്നില്ല.എല്ലാ ലോകാരാജ്യങ്ങളും കോവിഡിൻെറ പശ്​ചാത്തലത്തിൽ മുട്ടുവിറക്കു​േമ്പാൾ ഖത്തർ ​മഹാമാരിയെയും നേരിടുന്നത്​ വ്യത്യസ്​ത വഴികളിലൂടെയാണ്​. രാജ്യം പൂർണമായും അടച്ചുപൂട്ടിയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്​ പകരം ജനങ്ങളെ ബോധവത്​കരിച്ചും ശക്​തമായ നിയന്ത്രണങ്ങൾ വരുത്തിയുമാണ്​ നടപടികൾ പുരോഗമിക്കുന്നത്​. ആളുകൾ പൊതുസ്​ഥലത്ത്​ കൂടിച്ചേരുന്നത്​ നേരത്തേ തന്നെ നിരോധിച്ചിരുന്നു. ഇപ്പോൾ താമസസ്​ഥലത്തുനിന്ന്​ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്​ക്​ ധരിക്കണം. മൊബൈൽ ഫോണിൽ കോവിഡ്​ ട്രാക്കിങ്​ ആപ്പ്​ ആയ ഇഹ്​തിറാസ്​ ഡൗൺലോഡ്​ ചെയ്യുകയും വേണം.

ഏറ്റവും ഒടുവിലത്തെ രോഗബാധയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്​ കോവിഡ്​ വ്യാപനനിരക്ക്​ രാജ്യത്ത്​ സ്​ഥിരത കൈവരിച്ചു എന്നാണ്​.
ലോകത്ത്​ കോവിഡിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക്​ ഖത്തറിലാണ്​. ഖത്തറിനൊപ്പം തന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണ നിരക്കിൽ ലോകത്ത് മുന്നിലുണ്ട്. ലോകത്തെ ഭീമൻ രാഷ്​ട്രങ്ങൾ വരെ കോവിഡ്–19ന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കു​േമ്പാൾ ഉപരോധത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഖത്തർ കോവിഡ് പോരാട്ടത്തിൽ ലോകത്തിന് മാതൃകയാവുകയാണ്​. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായതും മരണ നിരക്ക് കുറക്കുന്നതിൽ ഖത്തറിന് സഹായകമായി. ഏറ്റവും മികച്ച ടെസ്​റ്റ് കിറ്റുകളും രോഗികളെ പരിചരിക്കുന്നതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആശുപത്രികളും പെട്ടെന്ന് സജ്ജീകരിക്കാൻ ഖത്തറിന് സാധിച്ചു. പ്രധാനമായും പരിശോധന, വയസ്സ്, തീവ്ര പരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണ നിരക്ക് കുറക്കുന്നതിലെ പ്രധാന ഘടകങ്ങൾ. കൂടുതൽ പരിശോധനകൾ നടത്തുന്നതും അത് വഴി നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതും മരണ നിരക്ക് കുറക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്​. വയോജനങ്ങളുടെ എണ്ണവും തീവ്ര പരിചരണ വിഭാഗത്തി​െൻറ കാര്യക്ഷമതയില്ലായ്മയും വ​െൻറിലേറ്ററുകളുടെ അപാകതയും മറ്റ്​ രാജ്യങ്ങളിൽ മരണ നിരക്ക് വർധിപ്പിക്കുന്നതിനിടയാക്കുന്നു. എന്നാൽ ഖത്തറിൽ കാര്യങ്ങൾ വ്യത്യസ്​തമാണ്​.

രാജ്യത്ത്​ കൊറോണ ബാധിതരിൽ അധികപേരും 25 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. ഇതിൽ തന്നെ പ്രവാസികളാണ് അധികവും. 
യുവാക്കളും ശാരീരികക്ഷമതയുള്ളവരുമായ തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ശാരീരിക പരിശോധനകൾക്ക് വിധേയമാകുന്നതും രോഗത്തിനോട് പൊരുതി നിൽക്കാൻ പര്യാപ്തമാക്കുന്ന ഘടകമാണ്. രാജ്യത്തെ വൻകിട നിർമാണപ്രവൃത്തികളും 2022 ലോകകപ്പിൻെറ പ്രവൃത്തികളും കോവിഡ്​പ്രതിസന്ധിയിലും മാറ്റമില്ലാതെ തുടരുകയാണ്​. തൊഴിലാളികൾക്ക്​ മികച്ച ആരോഗ്യസുരക്ഷാക്രമീകരണങ്ങളാണ്​ നൽകിയിരിക്കുന്നത്​.ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ കടുത്ത ഉപരോധത്തിനിടയിലും രാജ്യം എല്ലാ വെല്ലുവിളികളും അതിജീവിച്ചതായും വ്യോമ ഉപരോധം നിലനിൽക്കുന്ന സമയത്തും 21 രാജ്യങ്ങളിലേക്ക് കോവിഡ്​കാലത്തും അടിയന്തര സഹായമെത്തിക്കാൻ ഖത്തറിനായിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രിയും ഖത്തർ വിദേശകാര്യ വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ 1.8 ദശലക്ഷത്തോളം പേരെ സുരക്ഷിതമായി ഖത്തർ എയർവേയ്സ്​ വഴി അവരുടെ സ്വദേശങ്ങളിലെത്തിക്കാനും സാധിച്ചിട്ടുണ്ട്​.

സ്വയംപര്യാപ്​തതയുടെ മൂന്നുവർഷങ്ങൾ
അറുതിയില്ലാതെ ഉപരോധം തുടരു​േമ്പാഴും എല്ലാമേഖലകളിലും രാജ്യം കുതിപ്പിലാണ്​. 2006ലെ ദോഹ ഏഷ്യാഡിനോടനുബന്ധിച്ചുതുടങ്ങിയ വികസന പദ്ധതികളുടെ തുടർച്ചയാണിത്​. സൗദി കിരീടാവകാശി സൽമാൻ രാജാവ്​ പോലും പ്രശംസിച്ച സാമ്പത്തികാവസ്​ഥയാണ്​ ഖത്തറി​​േൻറത്​. പിതാവ്​ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനി തുടക്കം കുറിച്ച വികസനവിപ്ലവം മകനും നിലവിലെ അമീറുമായ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും തുടരുന്നു​. അമീറി​​െൻറ സ്വപ്​നപദ്ധതിയായ വിഷൻ 2030ലേക്ക്​ രാജ്യം അതിവേഗം ചുവടുറപ്പിക്കുന്നു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളു​െട അന്താരാഷ്​ട്ര സംഘടന (ഒപെക്)യിൽ നിന്ന്​ ​2019 ജനുവരി ഒന്നുമുതൽ ഖത്തർ പിൻവാങ്ങി, ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) മേഖലയിൽ​ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച്​ ആഗോള ശക്​തിയാകൽ തുടങ്ങിയ തീരുമാനങ്ങൾ ഖത്തറി​​​െൻറ ധീരതയാണ്​ കാണിച്ചത്​. ഉപരോധത്തിലും ബജറ്റിൽ വാ​റ്റ്​ (മൂ​ല്യ​വ​ർ​ധി​ത നി​കു​തി), വ​രു​മാ​ന നി​കു​തി​ എന്നിവ ഖത്തറിൽ​ നടപ്പാക്കിയില്ല. 

ഉപരോധം കഠിനമായി തുടരു​േമ്പാഴും ഖത്തർ ചാരിറ്റി, ഖത്തർ റെഡ്​ക്രസൻറ്​ സൊസൈറ്റി എന്നിവയുമായി സഹകരിച്ച്​ ​െഎക്യരാഷ്​ട്രസഭ വഴിയും അഭയാർഥിക്ഷേമത്തിനായും മറ്റും വൻ തുകയാണ്​ ഖത്തർ നൽകിക്കൊണ്ടിരിക്കുന്നത്​. കഴിഞ്ഞ റമദാനിലും ലോകത്തിൻെറ വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന്​ ആളുകൾക്കാണ്​ ഖത്തർ സഹായമെത്തിച്ചത്​. നമുക്ക്​ വേണ്ടത്​ നമ്മൾ ഉണ്ടാക്കുന്നു എന്ന രൂപത്തിലേക്ക്​ ഖത്തർ വളരുന്നു എന്നതാണ്​ ഉപരോധം കൊണ്ടുണ്ടായ വലിയ നേട്ടം. പാ​ലി​​​െൻറയും പാലു​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ല്‍ രാ​ജ്യ​ത്തി​​​െൻറ സ്വ​യം​പ​ര്യാ​പ്തത ഏ​ക​ദേ​ശം നൂ​റു​ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തി​. ഉ​പ​രോ​ധത്തി​ന്​ മു​മ്പ് കേ​വ​ലം 28 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഇത്​. ബാ​ക്കിയുള്ളവ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​യി​രു​ന്നു. ബലദ്​ന എന്ന ഖത്തറി​​െൻറ സ്വന്തം പാൽകമ്പനി രാജ്യത്തിന്​ ആവശ്യമായ പാൽ–ഉപ ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ചു. ആകാശത്ത്​ ഖത്തർ എയർവേസും വെള്ളത്തിൽ ഹമദ്​ തുറമുഖവും വികസനകുതിപ്പ്​ നടത്തുകയാണ്​. ഖത്തറിലേക്കുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും ഇന്ത്യ ലോകത്ത്​ മൂന്നാം സ്​ഥാനത്താണ്​.

പ്രതിസന്ധി അവസാനിക്കുമെന്ന് പ്രതീക്ഷ–കുവൈത്ത് പ്രധാനമന്ത്രി
ദോഹ: ഗൾഫ് പ്രതിസന്ധി അവസാനിക്കുമെന്നും പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നും നേരത്തെയുള്ളതിനേക്കാൾ പ്രതീക്ഷ ഇപ്പോഴുണ്ടെന്നും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് ഇപ്പോഴും ശ്രമം തുടരുകയാണെന്നും പ്രാദേശിക പത്രങ്ങളോട് ശൈഖ് സബാഹ് ഖാലിദ് അൽ സബാഹ് കൂട്ടിച്ചേർത്തു.ജി.സി.സിയുടെ മുന്നോട്ടുള്ള പ്രയാണത്തിനും നിലവിലെ പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഭിന്നാഭിപ്രായക്കാരെ ഒരുമിച്ചിരുത്തി സമഗ്രമായ പരിഹാരം കണ്ടെത്തുന്നതിന് കുവൈത്ത് മുന്നിലുണ്ടെന്നും ശൈഖ് സബാഹ് വ്യക്തമാക്കി.

ജി.സി.സിയുടെ നിലനിൽപ്പും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകുന്നതും ഓരോ അംഗരാജ്യത്തിനും വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും ജി.സി.സിയുടെ കെട്ടുറപ്പ് മേഖലക്കും ലോകത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും ഇക്കാരണത്താൽ അകന്നവരെ അടുപ്പിക്കാൻ നാം മുന്നിട്ടിറങ്ങണമെന്നും കുവൈത്ത് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗൾഫ് പ്രതിസന്ധി നാലാം വർഷത്തിലേക്ക് കടക്കുന്നതിൽ സങ്കടമുണ്ടെന്നും എന്നാൽ പരിഹാരശ്രമങ്ങൾ തുടരുകയാണെന്നും നേരത്തെയുള്ളതിനേക്കാൾ പ്രതീക്ഷയാണ് ഇപ്പോഴെന്നും അദ്ദേഹം ആവർത്തിച്ചു.
 

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.