കാറിൽ നാലുപേർക്ക്​ യാത്ര ചെയ്യാം

ദോഹ: ​ഖത്തറിൽ കോവിഡിൻെറ പശ്​ചാത്തലത്തിലുണ്ടായിരുന്ന നിയ​ന്ത്രണങ്ങളിൽ ഇളവ്​. 
മന്ത്രിസഭയുടേതാണ്​ തീരുമാനം.​ ഇതുപ്രകാരം വ്യാഴാഴ്​ച മുതൽ കാറുകളിൽ നാലുപേർക്ക്​ യാത്ര ചെയ്യാം. ​ൈഡ്രവർ അടക്കമാണിത്​. എന്നാൽ കുടുംബങ്ങൾക്ക്​ ഈ നിയന്ത്രണം ബാധകമല്ല. സ്വകാര്യമേഖലയിലെ സ്​ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി.

രാവിലെ ഏഴ്​ മുതൽ രാത്രി എട്ട്​​ മണിവരെയാണ്​ പുതിയ പ്രവൃത്തി സമയം. നേരത്തേയുള്ള വിവിധ നിയ​ന്ത്രണങ്ങൾ ബാധകമല്ലാതിരുന്ന ഭക്ഷ്യവസ്​തുക്കൾ വിൽക്കുന്ന സ്​ഥാപനങ്ങൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ​​ഗ്രോസറികൾ തുടങ്ങിയവക്ക്​ പതിവ്​ പോലെ പ്രവർത്തിക്കാം. വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക്​ മാസ്​ക്​ ധരിക്കാതെ തന്നെ ഇത്​ ചെയ്യാം.

എന്നാൽ സാമൂഹിക അകലം പാലിക്കണം. മൂന്ന്​ മീറ്റർ എങ്കിലും അകലം പാലിച്ചുമാത്രമേ വ്യായാമങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂ. കൂട്ടം കൂടൽപാടില്ല.തൊഴിലാളികളെയും മറ്റും കൊണ്ടുപോകുന്ന ബസുകളിൽ പകുതി പേരെ മാത്രമേ ​കയറ്റാവൂ എന്ന തീരുമാനത്തിന്​ മാറ്റമില്ല. ജൂൺ നാല്​ മുതൽ പുതിയ തീരുമാനങ്ങളെല്ലാം പ്രാബല്യത്തിലാകും.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.