??????? ?????? ????? ????????? ??????? ????? ????????? ???????

ആരോഗ്യ സംവിധാനം മിക​ച്ചതെന്ന്​ രോഗം ഭേദമായ പ്രവാസി

ദോഹ: രാജ്യത്തി​െൻറ ആരോഗ്യ ചികിത്സാ സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടതാണെന്നും സമർപ്പിതരായ ആരോഗ്യ പ്രവർത്തകർ പ്രശംസ അർഹിക്കുന്നുവെന്നും കോവിഡ്–19ൽ നിന്ന് മുക്തി നേടിയ ഫിലിപ്പൈൻ പ്രവാസി അഭിപ്രായപ്പെട്ടു. ഏറെ മെച്ചപ്പെ ട്ട ആരോഗ്യ ചികിത്സാ സംവിധാനങ്ങളാണ് പെട്ടെന്ന് രോഗമുക്തി നേടുന്നതിൽ സഹായമായതെന്നും 49കാരനായ നോലി മൗറിസിയോ മദാരൻഗ് പറഞ്ഞു.

ദേശ, രാഷ്​ട്രങ്ങൾക്കതീതമായി എല്ലാവർക്കും അന്താരാഷ്​ട്ര നിലവാരത്തിൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ ഖത്തർ സർക്കാറിനും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്​. കടുത്ത ആരോഗ്യ പ്രതിസന്ധികളിലൂടെയാണ് താൻ കടന്ന് പോയിരുന്നത്​.കോവിഡ്–19 ബാധിച്ച് ചികിത്സയിലായ എല്ലാവർക്കും ഏത് സഹായവും ചെയ്യാൻ ആരോഗ്യപ്രവർത്തകർ സന്നദ്ധരായിരുന്നു. അവിടെ ദേശമോ ഭാഷയോ നോക്കിയിരുന്നില്ല. ഇൗ രാജ്യത്ത്​ ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ്–19മായി ബന്ധപ്പെട്ട് ലോകത്ത് തന്നെ ഏറ്റവും മികച്ച സേവനങ്ങളും ചികിത്സയും ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. ചികിത്സയിലായിരുന്ന സമയത്ത് തന്നെ പ്രിയപ്പെട്ടവരുമായി സംസാരിച്ചു. അത് മാനസികമായി ഏറെ ആശ്വാസം നൽകി. ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനക്കാരൻ കൂടിയാണ്​ നോലി മൗറിസിയോ. സുരക്ഷയാണ് ആദ്യം വേണ്ടത്. അതിനാൽ വീടുകളിലിരിക്കുക. എപ്പോഴും കൈ കഴുകുകയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷ്യ വസ്​തുക്കൾ കഴിക്കുകയും ചെയ്യണമെന്നും അദ്ദേഹം മറ്റുള്ളവരോടായി പറഞ്ഞു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.