???. ???? ???????? ??? ???? ??????

ഖത്തറിൽ കോവിഡ്​ വിരുദ്ധ പോരാട്ടത്തിന്​ സ്വകാര്യ മേഖലയിലെ വിദഗ്ധരും

ദോഹ: കോവിഡ്–19നെതിരായ ദേശീയ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുന്നതിന് സർക്കാർ മേഖലയിൽ പ്രവർത്തിക്കാൻ സ്വക ാര്യ മേഖലയിലെ അംഗീകൃത മെഡിക്കൽ വിദഗ്ധരെ അനുവദിച്ചതായി പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ ് ആൽഥാനി.കോവിഡ്–19 രോഗികളെ ചികിത്സിക്കാനായി അഞ്ച് ആശുപത്രികളും പരിശോധിക്കാനായി നാല് ഹെൽത്ത് സ​െൻററുകളും ഇ തുവരെ സജ്ജമാക്കിയിട്ടുണ്ടെന്നും ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കമ്മ്യൂണിക്കബി ൾ ഡിസീസ്​ സ​െൻറർ, ഹസം മിബൈരീക് ജനറൽ ആശുപത്രി, ക്യൂബൻ ആശുപത്രി, മിസൈദ് ആശുപത്രി, റാസ്​ ലഫാൻ ആശുപത്രി എന്നിവയാണ് കോവിഡ്–19 രോഗികൾക്കായി അത്യാധുനിക സൗകര്യത്തോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ. അതേസമയം, ഗറാഫ അൽ റയ്യാൻ, ഉംസലാൽ, മൈദർ, റൗദത് അൽ ഖൈൽ ഹെൽത്ത് സ​െൻററുകൾ കോവിഡ്–19 പരിശോധനക്ക് മാത്രമായി പ്രവർത്തിക്കുന്നവയാണ്.
ഉംസലാലിൽ കോവിഡ്–19 രോഗികൾക്കായി അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഐസലേഷൻ ആശുപത്രി ഏപ്രിൽ 9ന് തന്നെ സജ്ജമായിട്ടുണ്ട്​.

കോവിഡ്–19 വ്യാപനം തടയുകയും രോഗ ബാധിതരുടെ എണ്ണം കുറച്ചുകൊണ്ടു വരികയും മാത്രമല്ല പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്​. തുടക്കം മുതൽ വൈറസ്​ബാധ ഉന്നതിയിലേക്കെത്തുന്നത് തടയുകയായിരന്നു പ്രധാന ലക്ഷ്യം. ഫെബ്രുവരി അവസാനം മുതലാണ് ഖത്തറിൽ പ്രതിസന്ധി രൂപപ്പെട്ടത്​. ഇറാനിൽ നിന്നും മറ്റു കോവിഡ്–19 ബാധിത രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് മടങ്ങിയെത്തിയ സ്വദേശികളാണ് രോഗികളുടെ എണ്ണം ഉയരുന്നതിന് കാരണം.

കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മതിയായ ചികിത്സാ സേവനം ലഭ്യമാക്കുന്നതിന് അധിക മെഡിക്കൽ ജീവനക്കാരെ ആരോഗ്യ മന്ത്രാലയം നിയമിച്ചിട്ടുണ്ട്​. ലോകാരോഗ്യ സംഘടനയുടെ പരിശീലനവും യോഗ്യതാ കടമ്പയും കടന്നെത്തിയവരാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ. കോവിഡ്–19 പ്രതിരോധ മേഖലയിൽ സർക്കാർ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതിനായും രോഗവ്യാപനം തടയുന്നതിനും ‘ഖത്തറിന് വേണ്ടി’ എന്ന തലക്കെട്ടിൽ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്​. എജ്യുക്കേഷൻ സിറ്റി സ്​റ്റുഡൻറ്സ്​ സ​െൻററിലൂടെ അവർക്ക് മികച്ച പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.