തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും അശ്ഗാൽ പരിശോധന ശക്തം

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ തൊഴിലാലികളുടെ താമസ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും പൊതു മരാമത്ത് വകുപ്പ് അശ്ഗാലി​െൻറ പരിശോധന ശക്തം. 142,724 ചതുരശ്ര മീറ്ററിലാണ് തൊഴിലാളികളുടെ താമസകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്​. ഇ തിനാൽ ഓരോ റൂമുകളിലും വളരെകുറച്ച് ആളുകളാണ് താമസിക്കുന്നത്. ഐ. എസ്​. ഒ 22000 സാക്ഷ്യപത്രത്തോട് കൂടിയ ആറ് ഡൈനിങ് ഹാ ളുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഭക്ഷണ സമയം ഓരോരുത്തരും സാമൂഹിക അകലം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഭരണ വികസന, തൊഴിൽ സാമൂഹിക മന്ത്രാലയത്തി​െൻറ ഉത്തരവ് പ്രകാരം അശ്ഗാൽ മുന്നോട്ട് വെച്ച പ്രതിരോധ, മുൻകരുതൽ നടപടികൾ കോൺട്രാക്ടിംഗ് കമ്പനികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കുന്നുണ്ട്​. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും അശ്ഗാൽ ഉദ്യോഗസ്​ഥർ നിരന്തരം പരിശോധന നടത്തി വരികയാണെന്നും തൊഴിലാളികളുടെ സംരക്ഷണത്തിനും കോവിഡ്–19 വ്യാപനം തടയുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്ന കമ്പനികൾ അശ്ഗാൽ നൽകിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താൻ ഇതിലൂടെ സാധിക്കുന്നുവെന്നും ഹൈവേ െപ്രാജക്ട് വകുപ്പിലെ ഖലീഫ അവന്യൂ െപ്രാജക്ട് ഉദ്യോഗസ്​ഥൻ എഞ്ചി. അബ്​ദുല്ല ഖാസിം പറഞ്ഞു.


അശ്ഗാലിനെ സംബന്ധിച്ച് ഖലീഫ അവന്യൂ പദ്ധതി വളരെ നിർണായക പദ്ധതിയാണ്​. ഇതിനകം തന്നെ 79 ദശലക്ഷം അപകട രഹിത മണിക്കൂറുകൾ പിന്നിടാൻ പദ്ധതിക്കായി. ഏഴായിരത്തോളം തൊഴിലാളികളാണ് പദ്ധതിയിൽ വ്യാപൃതരായിരിക്കുന്നത്​. രോഗ്യവ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനുമാവശ്യമായ മുഴുവൻ പ്രതിരോധ, മുൻകരുതൽ നടപടികളും കൈക്കൊള്ളാൻ കമ്പനികളെ ബോധവൽകരിക്കുന്നുണ്ട്​.
തൊഴിൽ സ്​ഥലത്തെ ക്ലിനിക്കിന് പുറമേ, ആരോഗ്യ മന്ത്രാലയത്തി​െൻറ അംഗീകാരത്തോടെ പ്രത്യേക ക്ലിനിക്ക് താമസകേന്ദ്രത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം സംബന്ധിച്ച് സംശയാസ്​പദമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ അവരെ പാർപ്പിക്കുന്നതിനായി അടിയന്തരസമ്പർക്ക വിലക്ക് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്​. തൊഴിൽ മന്ത്രാലയത്തി​െൻറ നിർദേശങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനായി അശ്ഗാലി​െൻറ സഹകരണത്തോടെ നിരന്തരം പരിശോധനകൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം ഉദ്യോഗസ്​ഥൻ നാസർ അൽ ഹാജിരി പറഞ്ഞു. തൊഴിലാളികളുടെ തൊഴിൽ സമയം ആറ് മണിക്കൂറാക്കി. തൊഴിലാളികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നത് നിർബന്ധമാക്കി. തൊഴിലാളികൾ ഒത്തുചേരുന്നത് വിലക്കി. വിവിധ ഭാഷകളിൽ ബോധവൽകരണം ശക്തമാക്കി. കോവിഡ്–19 പ്രതിരോധത്തി​െൻറ ഭാഗമായി തൊഴിലാളികളുടെ ശരീരോഷ്മാവ് എല്ലാ ദിവസവും അശ്ഗാൽ പരിശോധിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗനീരിക്ഷണം, വ്യക്തിത്വ ശുചിത്വം, ഗ്ലൗസ്​, മാസ്​ക് പോലെയുള്ളവയുടെ ഉപയോഗം എന്നിവയെല്ലാം അശ്ഗാൽ തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കിയിട്ടുണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.