സ്വകാര്യമേഖലയിലെ നിയന്ത്രണം: കൂടുതൽ മേഖലകളെ ഒഴിവാക്കി

ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്​ഥാപനങ്ങളിൽ 20 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂവെന്നും ബാക്കിയുള്ളവർ വീ ടുകളിലിരുന്നു ജോലി ചെയ്യണമെന്നുമുള്ള മന്ത്രിസഭാതീരുമാനത്തിൽനിന്ന്​ ചില മേഖലയിലെ സ്​ഥാപനങ്ങളെ ​ഒഴിവാക്കി. വാണിജ്യവ്യവസായ മ​ന്ത്രാലയമാണ്​ കഴിഞ്ഞ മന്ത്രിസഭയുടെ തീരുമാനത്തിൽ നിന്ന്​ ഒഴിവാകുന്ന മേഖല പ്രഖ്യാപിച്ചിരി ക്കുന്നത്​. ഇതുപ്രകാരം ഫാർമസികളും ക്ലിനിക്കുകളും, ഫാക്​ടറികൾ, അറ്റകുറ്റപ്പണി നടത്തുന്ന കമ്പനികൾ, ഭക്ഷ്യസാധനങ ്ങൾ വിൽക്കുന്നതും അനുബന്ധവുമായ സ്​ഥാപനങ്ങൾ, ഇ കൊമേഴ്​സ്​ കമ്പനികൾ, ടെലികോം കമ്പനികൾ, ബാങ്കുകൾ, നിലവിൽ രാജ്യത്ത്​ നടന്നുകൊണ്ടിരിക്കുന പദ്ധതികളുമായി ബന്ധപ്പെട്ട കമ്പനികൾ, റെസ്​റ്റോറൻറുകൾ (ഡെലിവറിയും പാഴ്​ സലും), ഗ്യാസ്​ സ്​റ്റേഷനുകൾ, ലോജിസ്​റ്റിക്​സ്​ സർവീസ്​ കമ്പനികൾ, തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന സ്​ ഥാപനങ്ങൾ, വിമാനത്താവളവും കസ്​റ്റംസ്​ സർവീസ്​ സ്​ഥാപനങ്ങളും എന്നിവ മന്ത്രിസഭയുടെ തീരുമാനത്തിൽ ഉൾപ്പെടില്ല.

സ്വകാര്യമേഖലയിലും പരമാവധി ജോലി സമയം ആറുമണിക്കൂറാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നും മേൽപറഞ്ഞ മേഖലകൾ ഒഴിവാകും. 80 ശതമാനം ജീവനക്കാരും ഏ​​പ്രിൽ രണ്ടുമുതൽ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ബാക്കിയുള്ള ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ ഏഴ്​ മുതൽ ഉച്ചക്ക്​ ഒന്നുവരെയാക്കണമെന്നുമാണ്​ മന്ത്രിസഭ തീരുമാനമെടുത്തിരുന്നത്​.
ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്​ഥാപനങ്ങൾ, ഫാർമസികൾ, ഡെലിവറി ഓർഡറുകൾ സ്വീകരിക്കുന്ന റെസ്​റ്റോറൻറുകൾ എന്നിവക്ക്​ ഇത്​ ബാധകമ​ല്ലെന്ന്​​ അന്ന്​ തന്നെ അറിയിച്ചിരുന്നു. ഈ തീരുമാനത്തിൽ നിന്നും ഒഴിവാക്കേണ്ട മറ്റു മേഖലകൾ പിന്നീട് വാണിജ്യ മന്ത്രാലവുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അറിയിച്ചിരുന്നു.

കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായ ക്രമീകരണം രണ്ടാഴ്​ചത്തേക്കാണ്​. നിലവിൽ സർക്കാർ ഓഫിസുകളിൽ 20 ശതമാനം ജീവനക്കാർ മാത്രമേ ഉള്ളൂ. ബാക്കിയുള്ളവർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്​. സർക്കാർ മേഖലയിലെ പ്രവൃത്തി സമയവും രാവിലെ ഏഴ്​ മുതൽ ഉച്ചക്ക്​ ഒന്നുവരെയാക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ക്ലീനിങ്, ഹോസ്​പിറ്റാലിറ്റി കമ്പനികൾ നൽകുന്ന ഹോം ക്ലീനിങ് സേവനങ്ങളും നിർത്തലാക്കിയിരുന്നു. ബസുകളിൽ കൊണ്ട് പോകുന്ന തൊഴിലാളികളുടെ എണ്ണം പകുതിയാക്കണം. ഒരു ബസിൽ കൊള്ളാവുന്നതിൻെറ പകുതി ആളുകളെ മാത്രമേ ഇത്തരത്തിൽ കൊണ്ടുപോകാൻ പാടുള്ളൂ. ആവശ്യമായ മുൻകരുതലുകളെടുത്തായിരിക്കണം യാത്ര.

തൊഴിലാളികളുടെയും ജീവനക്കാരുടെയും യോഗങ്ങൾ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചായിരിക്കണം. അതേസമയം, ഇത് അപ്രായോഗികമാണെങ്കിൽ മാത്രം അഞ്ച് പേരിൽ കൂടാതെ ആരോഗ്യ മന്ത്രാലയത്തി​െൻറ മാനദണ്ഡങ്ങൾ പാലിച്ചാണ്​ സ്​ഥാപനങ്ങളുടെ വിവിധ യോഗങ്ങൾ നടത്തേണ്ടത്​. തൊഴിൽ സ്​ഥലത്തും താമസയിടങ്ങളിലും ഒരേസമയം കൂടുതൽ തൊഴിലാളികൾ ഉണ്ടാവരുത്​ എന്നും മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. സൈനിക മേഖല, സുരക്ഷാ മേഖല, വിദേശകാര്യ മന്ത്രാലയവും നയതന്ത്ര മേഖലയും, ആരോഗ്യ മേഖല, എണ്ണ, പ്രകൃതി വാതക മേഖല, സർക്കാർ ഏജൻസികളിലെ പ്രധാനപ്പെട്ട ജീവനക്കാർ, പ്രധാന സർക്കാർ പദ്ധതികളിലെ തൊഴിലാളികൾ എന്നിവർക്ക്​ നേരത്തേ തന്നെ ഈ നിയന്ത്രണങ്ങൾ ബാധകമല്ലായിരുന്നു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.