ദോഹ: സാമൂഹിക അകലം പാലിക്കുക എന്നതാണ്​ കോവിഡിനെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. അതിനാൽ പരമാവധി വീടുകള ിൽതന്നെ കഴിയണമെന്നാണ്​ സർക്കാർ പറയുന്നത്​. വീടുകളിൽ ഇക്കാലയളവിൽ കൂടുതൽ ശുചീകരണം നടത്തേണ്ടത്​ അടിയന്തര പ്രാധ ാന്യത്തോടെ കാണണം.

സമ്പർക്ക വിലക്കിൽ കഴിയുന്നവർ വീടുകളിൽ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. പൊതുജനാരോഗ്യ മന്ത ്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്​റ്ററിലാണ് ഇതിനായുള വിവിധ മാർഗങ്ങൾ, വഴികൾ നൽകിയിരിക്കുന്നത്.

• വീ ടുകളിലെ തറയും ബാത്റൂമുകളും വൃത്തിയാക്കുമ്പോൾ
1. ശുചീകരണത്തി​െൻറ മുമ്പും ശേഷവും സോപ്പുപയോഗിച്ച് കൈകൾ 20 സ െക്കൻഡ് ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക.
2. അണുനശീകരണം നടക്കുമ്പോൾ അത് ബാധിക്കാത്ത ആരോഗ്യമുള്ളയാളെ നിയേ ാഗിക്കുക.
3. നിരന്തരം ഉപയോഗിക്കുകയും സ്​പർശിക്കുകയും ചെയ്യുന്ന ഭാഗങ്ങൾ സ്​ഥിരമായി അണുനശീകരണം നടത്തണം. (മേശ, കസേര, വാതിലി​െൻറ ഹാൻഡ്​ലോക്ക്, ലൈറ്റ് സ്വിച്ച്, റിമോട്ട്, ഡെസ്​ കുകൾ, ഗോവണിയുടെ കൈവരി, ബെഡ്െഫ്രയിം തുടങ്ങിയവ).
4. അണുനശീകരണത്തിന് ഡയല്യൂട്ടഡ് ഹൗസ്​ഹോൾഡ് ബ്ലീച്ച് സൊലൂഷ്യൻ ഉപയോഗിക്കുക (1 ഭാഗം ബ്ലീച്ച് 99 ഭാഗം ജലം) തറയിൽ അണുനശീകരണത്തിന് 70 ശതമാനം വരെ എഥനോൾ ഉപയോഗിക്കാം.
5. ബാത്റൂമും ടോയിലറ്റ് തറയും ദിവസത്തിൽ ഒരിക്കലെങ്കിലും അണുനശീകരണം നടത്തുകയും വൃത്തിയാക്കുകയും ചെയ്യുക.
6. ടോയിലെറ്റുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകം സംവിധാനങ്ങളും ഉപകരണങ്ങളും വേണം.
7. ശുചീകരണ സമയത്ത് ഡിസ്​പോസിബിൾ ഗ്ലൗ, മാസ്​ക്, സംരക്ഷിത കവചം എന്നിവ ധരിക്കുക.
8. അണുനശീകരണത്തിനും വൃത്തിയാക്കുന്നതിനുമുള്ള വസ്​തുക്കൾ കണ്ണിലും ത്വക്കിലും എത്തുന്നത് ശ്രദ്ധിക്കണം. ഇവ കുട്ടികൾക്ക് എത്തുന്ന ഭാഗത്ത് സൂക്ഷിക്കാതിരിക്കണം.

• വസ്​ത്രങ്ങൾ, ടവ്വലുകൾ തുടങ്ങിയവ വൃത്തിയാക്കുമ്പോൾ:
1. കാർപറ്റ് പതിച്ച പ്രതലം, റഗ്സ്​, േഡ്രപ്സ്​ പോലെയുള്ളവയിൽ അഴുക്ക് വീണാൽ അതെടുത്ത് നീക്കുകയും അനുയോജ്യമായ ഉൽപന്നങ്ങൾ ഉപയോഗിച്ച്​ വൃത്തിയാക്കുകയും ചെയ്യുക.
2. വൃത്തിയാക്കിയതിന് ശേഷം വസ്​ത്രങ്ങളും മറ്റും മതിയായ ചൂടുവെള്ളം ഉപയോഗിച്ച് ശുചീകരിക്കുകയും പൂർണമായും ഉണക്കുകയും ചെയ്യുക. വൃത്തിയാക്കുന്ന സമയങ്ങളിൽ ഡിസ്​പോസബിൾ സുരക്ഷാ വസ്​തുക്കൾ ഉപയോഗിക്കുകയും അതിന് ശേഷം ഉപേക്ഷിക്കുകയും ചെയ്യുക.
3. വൈറസ്​ വായുവിൽ പടരുംവിധത്തിൽ തുണിത്തരങ്ങളും മറ്റും കൂടുതൽ ഇളക്കാതിരിക്കുക.
4. വസ്​ത്രങ്ങളും ബെഡ് ഷീറ്റുകളും ബാത്ത്, ഹാൻഡ് ടവ്വലുകളും നിരന്തരം വൃത്തിയാക്കുക. സാധാരണ ലോൺട്രി സോപ്പുപയോഗിച്ച് 60 മുതൽ 90 ഡിഗ്രി വരെ ചൂടിൽ വൃത്തിയാക്കുന്നതോടൊപ്പം നന്നായി ഉണക്കാനിടുകയും വേണം.

• പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയവ വൃത്തിയാക്കുമ്പോൾ:
1. വീടുകളിൽ സമ്പർക്ക വിലക്കിൽ ഇരിക്കുന്നയാൾ ഡിസ്​പോസിബിൾ പാത്രങ്ങൾ ഉപയോഗിച്ച് അവരുടെ സ്വന്തം റൂമിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയും ഭക്ഷണം കഴിച്ചതിന് ശേഷം അവ പെട്ടെന്ന് സുരക്ഷിതമായി ഉപേക്ഷിക്കുകയും ചെയ്യുക.
2. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ നിർബന്ധമായും ചൂടുവെള്ളത്തിൽ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. വൃത്തിയാക്കുന്ന സമയം ഗ്ലൗസ്​ ധരിക്കുക.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.