????? ???????????????? ???????? ???????? ????? ????????? ??????? ?? ??????????

ഹമദിൽ 80 ശതമാനം യാത്രക്കാർ കുറഞ്ഞു

ദോഹ: കോവിഡ്–19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷക്ക് വലിയ പ്രധാന്യമാണ് നൽകുന്നതെന്നും അധികാരികളുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതി​െൻറ ഭാഗമായി കൊറോണക്കെതിരെ ആവശ്യമ ായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഹമദ് രാജ്യാന്തര വിമാനത്താവളം അറിയിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി ന്യൂയോർക്ക്, മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ നഗരങ് ങളിലേക്കുള്ള വിമാന സർവീസൂകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്സ്​ വ്യക്തമാക്കി. ഹമദ് രാജ്യാന്തര വി മാനത്താവളം ചീഫ് ഓപറേറ്റിംഗ് ഓഫീസർ എഞ്ചിനീയർ ബദർ അൽ മീർ, ഖത്തർ എയർവേസ്​​ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ സീ നിയർ വൈസ്​ പ്രസിഡൻറ് സലാം അൽ ഷവാ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമ ാക്കിയത്.

കൊറോണ വ്യാപകമായി പടർന്നു പിടിച്ച രാജ്യങ്ങളിൽ കുടുങ്ങിയ ഖത്തർ പൗരന്മാരെ തിരികെയെത്തിക്കുന്നതി​െൻറ ഭാഗമായാണ് ഇപ്പോഴും ചില സർവീസുകൾ ഖത്തർ എയർവേസ്​​ നടത്തുന്നത്​. രാജ്യത്തിനും സ്വദേശികൾക്കും മേലെ ഖത്തർ എയർവേസിന് വലിയ ഉത്തരവാദിത്തമാണുള്ളത്​. രോഗത്തി​െൻറ വ്യാപ്തി ഏറെയുള്ള പ്രദേശങ്ങളിൽ നിന്നും സ്വദേശികളെ രക്ഷപ്പെടുത്തുകയും തിരികെയെത്തിക്കുകയുമെന്നത് ഖത്തർ എയർവേസിന് പ്രധാനപ്പെട്ടതാണെന്നും എഞ്ചി. അൽ മീർ പറഞ്ഞു.

പഠനം, ജോലി, ചികിത്സ തുടങ്ങിയവക്കായി ഇപ്പോഴും പ്രായഭേദമന്യേയുള്ള ഖത്തർ സ്വദേശികൾ വിദേശത്താണ്​. പ്രത്യേകിച്ചും രോഗം വ്യാപിച്ച രാജ്യങ്ങളിലും നഗരങ്ങളിലും ഇവരുണ്ട്​. ദേശീയ വിമാനക്കമ്പനി എന്ന നിലയിൽ സ്വദേശികളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹമദ് വിമാനത്താവളം വഴി തങ്ങളുടെ ഫൈനൽ ഡെസ്​റ്റിനേഷൻ ഉറപ്പുവരുത്താതെ ഒരു യാത്രക്കാരനും കടന്ന് പോയിട്ടില്ല.

അതേസമയം, ചില രാജ്യങ്ങൾ തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയത് മൂലം ചില യാത്രക്കാർക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്​. ആഭ്യന്തരമന്ത്രാലയം, വാർത്താവിനിമയ, ഗതാഗത മന്ത്രാലയം, പൊതുജനാരോഗ്യമന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്​. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്​. ഇതിൽ വിമാനത്താവള ജീവനക്കാരുടെ എണ്ണം 40 ശതമാനം വെട്ടിക്കുറച്ചതും ഉൾപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിമാനത്താവളത്തിലും പരിസരത്തും 24 മണിക്കൂറും അണുനശീകരണം നടന്നുകൊണ്ടിരിക്കുകയാണ്​. ചില റെസ്​റ്റോറൻറുകളൊഴികെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്​. മുഴുവൻ വിമാനത്താവള ജീവനക്കാരും ആരോഗ്യമന്ത്രാലയത്തിൻറ പരിശോധനകൾക്ക് വിധേയരാകുന്നുണ്ട്​. കോവിഡ്–19മായി ബന്ധപ്പെട്ട് ഖത്തർ എയർവേസി​െൻറ 75 ശതമാനം പ്രവർത്തനവും നിലച്ചിരിക്കുകയാണ്​. 75 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്​. ഇത് 90 ശതമാനം വരെയെത്തുമെന്നും വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 90 ശതമാനം കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തരികളെ തിരികെയെത്തിക്കുക, മരുന്നുകളുടെയും വൈദ്യ ഉപകരണങ്ങളുടെയും ഗതാഗതം തുടങ്ങിയ മാനുഷിക കാരണങ്ങളാൽ വിമാനത്താവളത്തി​െൻറയും ഖത്തർ എയർവേസി​െൻറയും പ്രവർത്തനം തുടരുമെന്നും യാത്രാ വിമാനം ഉപയോഗിച്ചാണ്​ ഖത്തറിലേക്കുള്ള 60 ശതമാനം ഭക്ഷ്യ വസ്​തുക്കളും എത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഏത് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനാവശ്യമായ പരിശീലനങ്ങളെല്ലാം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്​. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജീവനക്കാരും പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്​.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.