ഖത്തറിൽ ദിവസേന 2000 കൊറോണ സാംപിളുകൾ പരിശോധനകൾ നടത്താം

ദോഹ: ആഗോള തലത്തിൽ കോവിഡ്–19 പടരുന്ന പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിലും പ്രതിരോധിക്കുന്നതിലും ഖത്തർ യഥാർഥ പാതയിലാണെന്നും ദിവസേന 2000ൽ പരം കൊറോണ സാംപിളുകൾ പരിശോധിക്കുന്നതിന് ഖത്തർ പര്യാപ്തരായിട്ടുണ്ടെന്നും ആ രോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി വ്യക്തമാക്കി.ഫുഡ് ആൻഡ് ഡ്രഗ് അഡ ്മിനിസ്​േട്രഷൻ (എഫ് ഡി എ) അംഗീകാരത്തോടെ കൂടുതൽ കൃത്യതയാർന്ന കോവിഡ്–19 പരിശോധനകൾക്കായി ആരോഗ്യ മന്ത്രലായം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ ഡോ. മുഹമ്മദ് ആൽഥാനി പറഞ്ഞു.

നിലവിലെ ലാബ് സംവിധാനങ്ങൾ ഉപയോഗിച്ച് ദിവസേന 2000ൽ പരം കോവിഡ്–19 പരിശോധനകൾക്ക് ഖത്തർ പ്രാപ്തമാണ്​. 99 ശതമാനവും കൃത്യത ഉറപ്പാക്കാനാവുന്ന പി. സി. ആർ പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്​. റാപിഡ് ടെസ്​റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യകത വർധിച്ചിട്ടുണ്ട്​. റാപിഡ് ടെസ്​റ്റിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണ്​. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടെസ്​റ്റുകൾ ചെയ്യാൻ സാധിക്കുമെന്നതാണ് റാപിഡ് ടെസ്​റ്റി​​െൻറ മേന്മ. എന്നാൽ അതി​​െൻറ കൃത്യത കുറവാണ്​. പ്രത്യേകിച്ചും ചില കേസുകളിൽ കോവിഡ്–19 സാന്നിദ്ധ്യം കണ്ടെത്താൻ പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയയിൽ ലഭ്യമായ ഏറ്റവും മികച്ച റാപിഡ് ടെസ്​റ്റ് കിറ്റുകൾക്കായി ഖത്തർ ശ്രമിക്കുന്നുണ്ട്​. രാജ്യത്തെ മറ്റു സ്​ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ പരിശോധനകൾ നടത്താനാണ് പദ്ധതി. ഇതിനായി സിദ്റ മെഡിസിൻ, വെയ്ൽകോർണൽ മെഡിസിൻ ഖത്തർ, ഖത്തർ യൂനിവേഴ്സിറ്റി തുടങ്ങിയ സ്​ ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്​. സിദ്റ, വെയ്ൽ കോർണൽ മെഡിസിൻ എന്നിവയുമായി ഇതിനകം തന്നെ യോജിപ്പിലെത്തിയിട്ടുണ്ട്​.കോവിഡ്–19 പശ്ചാത്തലത്തിൽ ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഖത്തർ നടപ്പിലാക്കിയിരിക്കുന്നത്​.

രോഗം ബാധിച്ച എല്ലാവരെയും ഐസലേഷൻ വാർഡുകളിൽ പാർപ്പിച്ചിരിക്കുകയാണ്​. അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി അവരെയും കൂടുതൽ പരിശോധനക്ക് വിധേയമാക്കുന്നു. ഖത്തർ എയർവേയ്സും ഹമദ് രാജ്യാന്തര വിമാനത്താവളവും നടപ്പിലാക്കിയ നിയന്ത്രണങ്ങൾ പ്രശംസനീയമാണ്​. യാത്രകൾ നടത്തിയ ഭൂരിഭാഗം ഖത്തരികളും കോവിഡ്–19 പരിശോധനക്ക് വിധേയമായിട്ടുണ്ട്​.നിലവിലെ സാഹചര്യങ്ങൾ ഒരുപക്ഷേ വരും മാസങ്ങളിലും തുടരാൻ ഇടയുണ്ടെന്നും അദ്ദേഹം ആശങ്ക അറിയിച്ചു.

LATEST VIDEO

Full View
Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.