???????? ??????? ?????

ഇന്ത്യന്‍ എംബസിയിൽ ഇന്നുമുതൽ നിയന്ത്രണങ്ങൾ

ദോഹ: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മുൻകരുതലുകളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങളിൽ ക്രമീകര ണങ്ങൾ വരുത്തി. ഇന്നുമുതല്‍ ഏപ്രില്‍ 6 വരെയാണ് നിയന്ത്രണം. ഡെത്ത് രജിസ്ട്രേഷനും സേവനങ്ങൾക്കുമായി ഇനി മുതൽ രണ്ട്​ പേര്‍ക്ക് മാത്രമേ എംബസിക്കുള്ളിൽ പ്രവേശനം അനുവദിക്കൂ. അടിയന്തര സാഹചര്യത്തിൽ ഒഴികെ 2020 സെപ്തംബര്‍ 30ന് മുമ്പ് കാലാവധി കഴിയുന്ന പാസ്പോര്‍ട്ടുകള്‍ മാത്രമേ പുതുക്കി നല്‍കൂ.

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി വരുന്നവര്‍ മുൻകൂട്ടി അപ്പോയ്​ മ​െൻറ്​ എടുക്കണം. പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ മാറ്റുന്നതിനും ഈ കാലപരിധി ബാധകമാണ്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും അടിയന്തര സാഹചര്യത്തില്‍ മാത്രമേ ചെയ്ത് നല്‍കൂ. കുട്ടികളുടെ ബര്‍ത്ത് രജിസ്ട്രേഷന് കുട്ടികളെ കൊണ്ടുവരേണ്ടതില്ല. മാതാപിതാക്കളില്‍ ആരെങ്കിലും ബന്ധപ്പെട്ട രേഖകള്‍ കൊണ്ടുവന്നാല്‍ മതിയാവും. അപേക്ഷകന് മാത്രമേ എംബസിയിലേക്ക് പ്രവേശനമനുവദിക്കൂ.

ജലദോഷം, ചുമ, പനി പോലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എംബസി സന്ദര്‍ശനം ഒഴിവാക്കണം. തെര്‍മല്‍ സ്ക്രീനിംഗിന് ശേഷമാവും എംബസിയിലേക്ക്​ പ്രവേശനം അനുവദിക്കുക. സാധാരണ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം വിശദ പരിശോധനക്ക് ശേഷം അടിയന്തര കേസുകള്‍ പരിഗണിക്കും. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക്​ അടിയന്തര സഹായങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം. ഇതിനായി വിവിധ വിഭാഗങ്ങളിലെ സഹായ നമ്പറുകളും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.