കാറിൽ നിന്നിറങ്ങേണ്ട; സിദ്​റയിൽ മരുന്ന്​ വാങ്ങാൻ

ദോഹ: സിദ്​റ മെഡിസിനിൽ ഇനി കാറിൽ നിന്നിറങ്ങാതെ തന്നെ മരുന്നുകൾ വാങ്ങാം, ജീവനക്കാർ കാറിനടുത്തേക്ക്​ വന്ന്​ കാര ്യങ്ങൾ ചെയ്​തുതരും. മരുന്നു വിതരണത്തിന് സിദ്റ മെഡിസിന്‍ ഔട്ട്പേഷ്യൻറ്​ ബില്‍ഡിംഗിലാണ്​ ഡ്രൈവ് ത്രു വിതരണ കേന ്ദ്രം ആരംഭിച്ചത്​. മരുന്നുകള്‍ വാങ്ങാന്‍ രോഗികള്‍ 40030030 എന്ന നമ്പറില്‍ വിളിച്ച് സമയം ഉറപ്പിക്കേണ്ടതാണ്. പുതിയ മരുന്നുകളും നേരത്തെ നൽകിക്കൊണ്ടിരിക്കുന്നതും ഡ്രൈവ് ത്രൂ സേവനത്തിലൂടെയാണ് നിര്‍വഹിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ ട്വീറ്റ് ചെയ്തു.

ആശുപത്രിയിലെ ഫാര്‍മസി സേവനത്തില്‍ പെട്ടെന്ന് നേരിട്ടെത്തി മരുന്നു വാങ്ങുന്നത് ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ടുള്ള പുതിയ മാറ്റങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുടേയും രോഗികളുടേയും ആരോഗ്യവും സുരക്ഷിതത്വവും പരിഗണിച്ചാണ്​ ഫാര്‍മസി സേവനങ്ങളില്‍ മാറ്റം വരുത്തിയത്​. വനിതകളുടെ ഫാര്‍മസി സേവനങ്ങള്‍ നാലാം നിലയിലെ ഔട്ട്പേഷ്യന്‍ വിഭാഗത്തില്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കും. കുട്ടികളുടെ ഫാര്‍മസി സേവനങ്ങളില്‍ ഔട്ട്പേഷ്യൻറ്​ ക്ലിനിക്ക് ബില്‍ഡിംഗില്‍ കലക്ഷന്‍ സര്‍വീസ് സ​െൻറര്‍ പ്രവര്‍ത്തിക്കും.

പ്രവേശന വിലക്കുള്ളതിനാല്‍ നേരത്തെ അറിയിക്കാത്തതോ നേരിട്ടു വരുന്നതോ ആയ അപേക്ഷകള്‍ സ്വീകരിക്കില്ല. മരുന്നുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴര മുതല്‍ വൈകിട്ട് മൂന്നുവരെ 40030030 നമ്പറില്‍ വിളിക്കാവുന്നതാണ്. രാവിലെ 10 മണിക്കു ശേഷമുള്ള അപേക്ഷകളില്‍ പിറ്റേ ദിവസം രാവിലെ എട്ടു മുതല്‍ 11 വരെയാണ് വിതരണത്തിന് തയ്യാറാവുക. കാര്‍ഡ് പെയ്മ​െൻറ്​ മാത്രമേ സ്വീകരിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 40033333 എന്ന നമ്പറില്‍ വിളിക്കാം.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.