പ്രതാപ സ്​മൃതിയുമായി ഇന്ത്യൻ ബസുകൾ വിട പറയുന്നു

ദോഹ: സഞ്ചാരത്തി​െൻറ പ്രതാപ സ്മൃതികളുമായി നിരത്തുകളിൽ നിന്ന് മടങ്ങുകയാണ്  പഴയകാല ഇന്ത്യൻ നിർമ്മിത ബസുകളിൽ പലതും. ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെയും കൊണ്ട് പണിസ്ഥലങ്ങളിലേക്ക് കുതിച്ചിരുന്ന ഇൗ ബസുകളിൽ ഭൂരിക്ഷത്തിനും പുതിയ നിയമമാണ് വിശ്രമം നൽകാൻ കാരണമായിരിക്കുന്നത്. 
എ.സി രഹിത ബസുകളിൽ തൊഴിലാളികളെ കൊണ്ടുപോകരുതെന്ന നിയമം ഗവൺമ​െൻറ് കൊണ്ടുവന്നത് കഴിഞ്ഞ വർഷമാണ്. ഇതോടെ   പഴയ ബസ്സുകള്‍ക്ക് ‘ദയാവധം’ വിധിക്കെപ്പട്ടത്.  ഈ നിയമം വന്ന സമയത്ത് തന്നെ പലരും കൂടുതല്‍ പഴക്കമുള്ള ബസുകള്‍ സൗദി പോലുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങി .  ഒട്ടേറെ  കമ്പനികള്‍ അന്‍പതിനായിരം റിയാലോളം ചിലവഴിച്ചു  പുതിയ എ.സി   സ്ഥാപിച്ചു. പക്ഷെ ,  ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുന്ന  ഈ രീതി  പലര്‍ക്കും ഊഹിക്കാന്‍ പോലും ആവുമായിരുന്നില്ല. 

 ഉടമകളിൽ പലരും അവശേഷിക്കുന്ന ബസുകളെ പൊളിച്ച് വിൽക്കാനുള്ള ശ്രമത്തിലുമാണ്. ഇൗ പഴയകാല ബസുകളുടെ ചരിത്രം അന്വേഷിച്ച് പോകുേമ്പാൾ അതിനും ഏറെ കൗതുകമുണ്ട്.  1980 ന്  ശേഷമാണ്  ഇന്ത്യന്‍ നിര്‍മ്മിത പാസ്സഞ്ചര്‍  ബസുകള്‍ എത്തിത്തുടങ്ങിയത്. ആദ്യകാലത്ത് ഇവ കൊണ്ടുവന്നത് എം.ഇ.എസ്  സ്കൂളിലേക്ക് ആയിരുന്നു.
 പിന്നീട് കണ്‍സ്ട്രക്ഷന്‍ കമ്പനികളും ടാറ്റ ബസ്സുകള്‍ വാങ്ങിക്കാന്‍ തുടങ്ങി.  അക്കാലത്ത്  അമേരിക്കന്‍ നിര്‍മ്മിത മഞ്ഞ നിറത്തിലുള്ള ജി.എം.സി  ബസ്സുകളായിരുന്നു കൂടുതലും ദോഹയില്‍ ഉണ്ടായിരുന്നത് . ദോഹയിലെ സ്കൂളുകളില്‍ ഉപയോഗിച്ചിരുന്നതും ഇത്തരം ബസുകളായിരുന്നു . 2006- ലെ  ഏഷ്യന്‍ ഗെയിംസി​െൻറ ഭാഗമായി  നടത്തിയ പരിഷ്ക്കാരങ്ങളുടെ ഭാഗമായി  പൊതു ഗതാഗത സംവിധാനം  പൂര്‍ണ്ണമായും  നവീകരിച്ചതും , മുവസ്സലാത്തി​െൻറ  കീഴില്‍  സ്കൂളുകളും, സര്‍ക്കാര്‍ സംവിധാനങ്ങളും  കർവ  ബസ്സുകള്‍ മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയതും  അമേരിക്കൻ ബസുകൾ ഒഴിവാക്കപ്പെടാനുള്ള കാരണമായി.  ഇന്ത്യൻ ബസുകൾക്ക് 2003 ഒാടുകൂടി ഏറെ സ്വീകാര്യത ലഭിച്ചു.
 തൊഴിലാളികള്‍ ധാരാളമായി ദോഹയില്‍ എത്താന്‍ തുടങ്ങിയത്  ഈ ബസുകളുടെ  വര്‍ധനവിന് മറ്റൊരു കാരണമായി  . വിവിധ കമ്പനികളുടെ തൊഴിലാളികളെയും വഹിച്ചുകൊണ്ട് 
ഇത്തരം ബസുകൾ നിരത്തുകളിൽ ചീറിപ്പായുന്നതും പതിവ് കാഴ്ച്ചയായി മാറുകയായിരുന്നു.

 2003ന് ശേഷം ഏകദേശം പതിനായിരത്തോളം  റ്റാറ്റ ബസുകള്‍ മാത്രം ദോഹയില്‍ ഇറക്കിയതായി റ്റാറ്റ ഏജന്‍സി യായ  ഹമദ്  ഓട്ടോ മോബില്‍സി​െൻറ  ഖത്തര്‍ റീജിണല്‍ പ്രോഡക്റ്റ് മാനേജരായി  ഇക്കാലമത്രയും  പ്രവര്‍ത്തിച്ച തൃശൂര്‍ സ്വദേശി ഷാഹുല്‍ പറയുന്നു. റാസ് ലഫ്ഫാന്‍  ,  മസ്സൈദ്   ദുക്കാന്‍   തുടങ്ങിയ  ഖത്തറിലെ  പെട്രോള്‍ ഗ്യാസ്  ഉല്‍പ്പാദന കേന്ദ്രങ്ങളിലെ  വലിയ തോതിലുള്ള  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടിയതും , ദോഹ പട്ടണത്തി​െൻറ നഗര വല്‍ക്കരണവും , ഏഷ്യന്‍ ഗെയിംസി​െൻറ ഭാഗമായി നടന്ന വികസന പ്രര്‍ത്തനങ്ങള്‍  , കോര്‍ണിഷ് തീരത്തെ   അമ്പരച്ചുംബികളായ   കെട്ടിട നിര്‍മ്മാണങ്ങള്‍  എന്നിവയും തൊഴില്‍ മേഖലയില്‍ ഗതാഗത സൌകര്യത്തി​െൻറ  ആവശ്യകത വര്‍ധിപ്പിച്ചു.  ഇന്നിപ്പോള്‍   സനായിയ , സെലിയ , ശഹനിയ  ,  വുഖൈര്‍  ,  അല്‍ ഖോര്‍   ,തുടങ്ങി   രാജ്യത്തിന്റെ  വിവിധ  പ്രദേശങ്ങളില്‍  ഇത്തരം ബസ്സുകള്‍ കൂട്ടമായി പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാനാവും .  

കുറെ പേര്‍ ബസിന്റെ നമ്പര്‍ ക്യാന്‍സല്‍ ചെയ്തതിന്നു  ശേഷം   എഞ്ചിന്‍ , ഗിയര്‍ ,  തുടങ്ങി  അവശ്യ സാധനങ്ങള്‍   അഴിച്ചെടുത്ത് വിറ്റ്  , ബോഡി ഭാഗങ്ങള്‍ ഇരിമ്പു വിലക്ക് ആക്രിക്ക് വിൽക്കാൻ തുടങ്ങിയിരിക്കുന്നു .  ഇത്തരം ബസ്സുകളുടെ  ഒഴിഞ്ഞുപോക്ക് ബസുടമകളെ പോലെ ത്തന്നെ  ഗാരേജ്  മേഖലയിലും വന്‍ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്   സനയയില്‍   അല്‍ ബരീദ് ഗെരെജ്  നടത്തുന്ന  കണ്ണൂര്‍ സ്വദേശി  ബാലകൃഷ്ണന്‍ പറയുന്നു.   രണ്ടായിരത്തി നാല് മുതലുള്ള ബസുകള്‍  ഇപ്പോള്‍ അയ്യായിരം  റിയാലിനാണ് വിറ്റൊഴിവാക്കുന്നത്. ഉടമകളിൽ പലരെയും കിട്ടിയ വിലക്ക് വിറ്റൊഴിവാക്കാന്‍  പ്രേരിപ്പിക്കുന്നതി​െൻറ പ്രധാന കാരണം  ,  സുരക്ഷിതമായി പാര്‍ക്ക്  ചെയ്യാന്‍ സ്ഥലമില്ല എന്നുള്ളതാണ് .   ഒരു വർഷം മുന്‍പ് വരെ അന്‍പതിനായിരവും  അതിന്നു മുകളിലും വിലയുണ്ടായിരുന്ന ബസുകളാണ്  ഇപ്പോള്‍ ചെറിയ തുകക്ക് ഒഴിവാക്കുന്നത് .  പുതിയ ബസുകള്‍ക്കിപ്പോള്‍  രണ്ടു ലക്ഷം റിയാലിന് മുകളിൽ വിലയുണ്ട്.    
 

Tags:    
News Summary - qatar indian bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.