വ്യാഴാഴ്ച തുടങ്ങുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ട്രോഫി അല്‍ അറബി സ്പോര്‍ട്സ് ക്ലബ് വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിം അല്‍ കുവാരി അനാച്ഛാദനം ചെയ്യുന്നു


ഖിയ ചാമ്പ്യൻസ് ലീഗിന് ഇന്ന് കിക്കോഫ്

ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ ഫുട്ബാൾ മേളയായ ‘ഖിയ’ (ഖത്തർ ഇന്ത്യൻ അസോസിയേഷൻ) ചാമ്പ്യൻഷ് ലീഗ് ഫുട്ബാളിന് വ്യാഴാഴ്ച ദോഹയിൽ കിക്കോഫ്. ഖത്തറിലെ പ്രമുഖരായ എട്ട് ടീമുകളാണ് ദോഹ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ ഇത്തവണ മാറ്റുരക്കുന്നത്.

ടീമുകൾ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ. ഖത്തര്‍ മാസ്റ്റേഴ്സ്, ഗ്രാന്റ്മാള്‍ എഫ്സി, ഖത്തര്‍ തമിഴര്‍ സംഘം, മാംഗ്ലൂര്‍ എഫ്സി, ഒലെ എഫ്സി, സിറ്റി എക്സ്ചേഞ്ച്, ലാന്‍റ് റോയല്‍ മാക് എഫ്സി, എം.ബി.എം കെയര്‍ ആന്റ് ക്യുവര്‍ എഫ്.സി എന്നിവയാണ് ഇത്തവണ മത്സരിക്കുന്ന ടീമുകള്‍.

ചൊവ്വാഴ്ച രാത്രിയിൽ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ അല്‍ അറബി സ്പോര്‍ട്സ് ക്ലബ് വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിം അല്‍ കുവാരി ടൂര്‍ണമെന്റിന്റെ ട്രോഫി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സ്​പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാന്‍, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മുഖ്യ സ്പോണ്‍സര്‍മാരായ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ്, ഖത്തർ ചാരിറ്റിയുടെ മുഹമ്മദ് ഫഖ്റൂ എന്നിവര്‍ സംസാരിച്ചു. ഖിയ പ്രസിഡന്റ് അബ്ദുല്‍ റഹീം, രഞ്ജിത് രാജു, അസീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഖിയയുടെ വിഷൻ 2034 പദ്ധതികൾ ജനറൽ സെക്രട്ടറി രഞ്ജിത് രാജു വിശദീകരിച്ചു. യൂത്ത് ഡെവലപ്മെന്റ് പദ്ധതികളുടെ ഭാഗമായി ജൂനിയർ ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിക്കുമെന്നും പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിൽ മിബു ജോസ്, സാജു, സാജിദ് ഇട്ടോൾ എന്നിവരും പ​ങ്കെടുത്തു.

Tags:    
News Summary - Qatar Football championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.