പ്രവാസി പ്രശ്ന പരിഹാരത്തിനായി പൊതുവേദി ഉയർന്നുവരണം- റസാഖ് പാലേരി

ദോഹ: പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവകാശങ്ങൾ നേടി എടുക്കുന്നതിനും  സംയുക്ത േട്രഡ്​ യൂണിയൻ കൂട്ടായ്മകൾ പോലെ പ്രവാസി സംഘടനകളുടെ പൊതുവേദി ഉയർന്നുവരണമെന്ന് വെൽഫെയർ പാർട്ടി കേരള സെക്രട്ടറി  റസാഖ് പാലേരി പറഞ്ഞു. കൾച്ചറൽ ഫോറത്തിന് കീഴിൽ ആരംഭിച്ച നോർക്ക ഹെൽപ്പ് ഡെസ്​ക്  ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തി​​െൻറ വളർച്ചയിൽ വലിയ സംഭാവനകളർപ്പിക്കുന്നവരാണ് പ്രവാസികൾ. ഗൾഫ് തൊഴിൽ വിപണി ഉൾപ്പെടെ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ  പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുളള പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തിൽ കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹെൽപ്പ് ഡസ്​ക് ഉദ്ഘാടനംനോർക്ക റൂട്ട്സ്​ ഡയറക്ടർ സി.വി റപ്പായി നിർവ്വഹിച്ചു. നോർക്ക സേവനങ്ങൾ സാധാരണക്കാരായ പ്രവാസികളിലെത്തിക്കാൻ കൾച്ചറൽ ഫോറം പോലുളള സംഘടനകൾ മുന്നോട്ട് വന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിൽ നോർക്ക അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സംഘടനയും ആദ്യബഹുജന സംഘടനയും കൾച്ചറൽ ഫോറമാണെന്നും അദ്ദേഹം പറഞ്ഞു. 

നോർക്കയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും കൾച്ചറൽ ഫോറത്തിന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നോർക്ക റൂട്സ്​ സി.ഇ.ഒ ഡോ: കെ.എൻ രാഘവൻ ഓർലൈനിൽ ആശംസ സന്ദേശം നൽകി. കൾച്ചറൽ ഫോറം കാമ്പയിനിലൂടെ നോർക്ക അംഗങ്ങളായവർക്കുളള നോർക്ക തിരിച്ചറിയൽ കാർഡ് വിതരണം കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കൾച്ചറൽ ഫോറം പ്രസിഡൻറ് താജ് ആലുവ അധ്യക്ഷത വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ. െ.ക ജലീൽ (സംസ്​കൃതി), യേശുദാസൻ (യുവകലാസാഹിതി), മുജീബ് റഹ്മാൻ ആക്കോട് ( ഇന്ത്യൻ മീഡിയ ഫോറം), മുഹമ്മദലി (സോഷ്യൽ ഫോറം) ഇല്ല്യാസ്​ മട്ടന്നൂർ ( ഐ.എം.സി.സി) എന്നിവർ സംസാരിച്ചു. 
കൾച്ചറൽ ഫോറം വൈസ്​ പ്രസിഡൻറ് ശശിധര പണിക്കർ സ്വാഗതവും ജനസേവന വിഭാഗം ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. ഇഫ്ത്താറോടു കൂടിയാണ് പരിപാടി സമാപിച്ചത്.

Tags:    
News Summary - qatar events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.