ദോഹ: പല്ല്: ആരോഗ്യവും സൗന്ദര്യവും എന്ന പ്രമേയത്തിലൂന്നിക്കൊണ്ടുള്ള ജി.സി.സി ദന്താരോഗ്യ വാരത്തിന് ഖത്തറിൽ ഇന്ന് തുടക്കമാകും. 
മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ സമൂഹത്തിന് പല്ലുമായും വായുമായും ബന്ധപ്പെട്ട രോഗങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും  ഇവ രണ്ടും സംരക്ഷിക്കുന്നതിന് േപ്രാത്സാഹനം നൽകുകയുമാണ് ലക്ഷ്യം വെക്കുന്നത്.
 പ്രതിരോധ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പി.എച്ച്.സി.സി, ആസ്പതർ, ഷഫല്ലഹ് സ​െൻറർ, ഖത്തർ യൂനിവേഴ്സിറ്റി, സി.എൻ.എ–ക്യൂ എന്നിവയുമായി സഹകരിച്ച് തുടർച്ചയായ ഏഴാം വർഷമാണ് പൊതു ജനാരോഗ്യ മന്ത്രാലയം ജി.സി.സി ഓറൽ ഹെൽത്ത് െപ്രാമോഷൻ വാരം സംഘടിപ്പിക്കുന്നത്. വിവിധ തലങ്ങളിലുള്ള വിദ്യാർഥികൾ ഇതി​െൻറ ഭാഗമായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും ദന്ത പരിശോധനക്കും ഓറൽ കെയറുമായി ബന്ധപ്പെട്ട അവതരണത്തിൽ പങ്കെടുക്കുന്നതിനുമായി രാജ്യത്തെ 16 ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിക്കും.
വായയുടെ ആരോഗ്യത്തെ സംബന്ധിച്ചും അതെങ്ങനെ പരിപാലിക്കുമെന്നത് സംബന്ധിച്ചും കുട്ടികളെ പഠിപ്പിക്കുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിലെ ദന്തരോഗ സ്പെഷ്യലിസ്റ്റുകൾ തെരെഞ്ഞെടുത്ത സ്കൂളുകൾ സന്ദർശിക്കും. ആഭ്യന്തരമന്ത്രാലയത്തിലെ മെഡിക്കൽ സർവീസ് വിഭാഗം ഡ​െൻറൽ ക്ലിനിക്കുകളിൽ ബോധവൽക്കരണ ദിനമാചരിക്കും. 
ആരോഗ്യമന്ത്രാലയം 2011ൽ നടത്തിയ പല്ല്, വായ് ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ ആറ് വയസ്സുള്ള 72 ശതമാനം വിദ്യാർഥികൾക്കും 12 വയസ്സുള്ള 54 ശതമാനം വിദ്യാർഥികൾക്കും 15 വയസ്സുള്ള 55 ശതമാനം വിദ്യാർഥികൾക്കും പല്ല് ക്ഷയിച്ചു പോകുന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
 316 പൊതു സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി 3248 വിദ്യാർഥികളിലാണ് സർവേ നടത്തിയത്. 2015ൽ ദേശീയ ഓറൽ ഹെൽത്ത് സ്ട്രാറ്റജി  വികസിപ്പിക്കുന്നതിന് ദേശീയ സമിതി രൂപീകരിക്കുന്നതിന് ഇത് വഴി തെളിച്ചു. ഈ സമിതി രണ്ടാം ഓറൽ ഹെൽത്ത് സർവേക്കുള്ള തയ്യാറെടുപ്പിലാണ്. 

Tags:    
News Summary - qatar dentalhealth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.