ബം​ഗ്ലാ​ദേ​ശി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഖ​ത്ത​ർ ചാ​രി​റ്റി ഉ​ദ്ഹി​യ്യ​ത്ത് പ​ദ്ധ​തി​യി​ൽ ബ​ലി​മാം​സ​ം വി​ത​ര​ണം ചെ​യ്യു​ന്നു

ഖ​ത്ത​ർ ചാ​രി​റ്റി ഉ​ദ്ഹി​യ്യ​ത്ത് പ​ദ്ധ​തി​യി​ൽ ഒ​മ്പ​ത് ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ൾ

ദോ​ഹ: ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ 'ദി ​ഗ്രേ​റ്റെ​സ്റ്റ് ഡേ​യ്‌​സ്' കാ​മ്പ​യി​ൻ. ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ 43 രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കി​യ ഉ​ദ്ഹി​യ്യ​ത്ത് പ​ദ്ധ​തി​യി​ലൂ​ടെ 45,763 മൃ​ഗ​ങ്ങ​ളെ​യാ​ണ് ബ​ലി​യ​റു​ത്ത​ത്. ഏ​ക​ദേ​ശം മൂ​ന്നു കോ​ടി ഖ​ത്ത​ർ റി​യാ​ൽ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ ഒ​മ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ബ​ലി മാം​സം എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് ഖ​ത്ത​ർ ചാ​രി​റ്റി അ​റി​യി​ച്ചു. പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ഇ​ത്ത​വ​ണ കാ​മ്പ​യി​ന് ല​ഭി​ച്ച​ത്. പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നേ​ക്കാ​ൾ 3,113 ബ​ലി​മൃ​ഗ​ങ്ങ​ളെ അ​ധി​ക​മാ​യി സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു.

പ്ര​തി​സ​ന്ധി​ക​ളും ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും നേ​രി​ടു​ന്ന ഫ​ല​സ്തീ​ൻ, സൊ​മാ​ലി​യ, സി​റി​യ, കെ​നി​യ, സു​ഡാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഖ​ത്ത​റി​ന് പു​റ​ത്ത് പ്ര​ധാ​ന​മാ​യും ബ​ലി​മൃ​ഗ​ങ്ങ​ളെ വി​ത​ര​ണം ചെ​യ്ത​ത്. ഖ​ത്ത​റി​ൽ കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ, അ​നാ​ഥ​ർ, വി​ധ​വ​ക​ൾ, വി​വാ​ഹ​മോ​ചി​ത​രാ​യ സ്ത്രീ​ക​ൾ, ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണ് ബ​ലി​പെ​രു​ന്നാ​ൾ മാം​സം വി​ത​ര​ണം ചെ​യ്ത​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 33ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഫീ​ൽ​ഡ് ഓ​ഫി​സു​ക​ളു​ടെ​യും പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും മു​ൻ​കൂ​ട്ടി​യു​ള്ള ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യു​മാ​ണ് പ​ദ്ധ​തി വി​ജ​യ​ക​രാ​മ​യി ന​ട​പ്പാ​ക്കി​യ​ത്.

Tags:    
News Summary - Qatar Charity Udhiyat Scheme reaches nine million beneficiaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.