ഖത്തർ കെയർ എക്സിക്യൂട്ടിവ് ഡയറക്ടർ സാലിഹ് സാലിം അൽ ഈദ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ കരുത്തുപകർന്ന്​ ഖത്തർ കെയർ

ദോഹ: രാജ്യത്ത് കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഖത്തർ കെയർ' എന്ന സ്വകാര്യ കമ്പനി നൽകിയത് സേവനത്തിൻെറ 19,748 സന്നദ്ധ മണിക്കൂറുകൾ.ഈ വർഷം മാർച്ച് മുതലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തി‍െൻറ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഖത്തർ കെയറും പങ്കാളികളായത്. സ്വകാര്യ മേഖലയും പൊതുമേഖലയും തമ്മിലുള്ള മികച്ച പങ്കാളിത്തത്തെ കൂടിയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. രാജ്യത്തെ ഒരു സ്വകാര്യ കമ്പനി കരസ്​ഥമാക്കുന്ന മികച്ച നേട്ടംകൂടിയാണിത്​.

മാർച്ച് മുതൽ സെപ്റ്റംബർ വരെയായി കോവിഡ്–19 പരിശോധനക്ക് ഖത്തർ കെയർ നേതൃത്വത്തിൽ ഏകദേശം 50,000 പേരുടെ സ്രവം ശേഖരിച്ചു. ഒരു ദിവസം 3000ത്തോളം സ്രവം എടുത്തിട്ടുണ്ടെന്നും ഖത്തർ കെയർ എക്സിക്യൂട്ടിവ് ഡയറക്ടർ സാലിഹ് സാലിം അൽ ഈദ പറഞ്ഞു.26 മിനിറ്റിൽ 56 സ്വാബ് എടുക്കുന്നത് വലിയ നേട്ടമാണ്​. രാജ്യത്തി‍െൻറ വിവിധ മേഖലകളിൽ ഖത്തർ കെയർ കോവിഡ്– 19നെതിരായി കർമപാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെൽത്ത് ക്വാറൻറീൻ, ഹോട്ടലുകൾ, ക്വാറൻറീൻ പരിശോധനക്കായുള്ള ഓപറേഷൻ കേന്ദ്രങ്ങൾ, മൊബൈൽ ടെസ്​റ്റിങ്​ മേഖലകൾ, വീടുകൾ, ഹൗസിങ്​ കോംപ്ലക്സുകൾ, ലേബേഴ്സ്​ അക്കമഡേഷൻ, എംപ്ലോയീസ്​ ഹൗസിങ്​, ഇൻഡസ്​ട്രിയൽ ഏരിയ, പ്ലേഗ്രൗണ്ടുകൾ, പള്ളികൾ, വാണിജ്യ സമുച്ചയങ്ങൾ, പൊതുഇടങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ നടത്തിയതായും സാലിഹ് അൽ ഈദ ചൂണ്ടിക്കാട്ടി.

വിവിധ പ്രവർത്തനങ്ങൾക്കായി കമ്പനി ഇതിനകം 1968 ട്രിപ്പുകളാണ് സ്വകാര്യ വാഹനങ്ങളിലായി നടത്തിയത്​.ഏറ്റവും മികച്ച മെഡിക്കൽ സംഘമായിരുന്നു കമ്പനിയുടെ കൂടെയുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.