സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി ഖത്തര്‍ കെയര്‍

ദോഹ: ഹോം കെയര്‍ ആൻറ്​ മെഡിക്കല്‍ സര്‍വീസ് ഏജന്‍സിയായ ഖത്തര്‍ കെയര്‍ തങ്ങളുടെ മുന്നൂറിലേറെ നഴ്സുമാരെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ആശുപത്രികളില്‍ നിയോഗിച്ചു. ഖത്തര്‍ കെയര്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ അബ്​ദുല്‍ റഹ്മാന്‍ അല്‍ മാജിദാണ്​ ഇക്കാര്യം അറിയിച്ചത്​. ഏജന്‍സിയുടെ ജനറല്‍ മാനേജര്‍ മേരി റോസ്, അസിസ്റ്റൻറ്​ ജനറല്‍ മാനേജര്‍ റൊവേന ഡിംപാസോ, വിദ്യാഭ്യാസ പരിശീലന ഡയറക്ടര്‍ പീച്ച് ഡേല്‍ എസ്​ലെയൊ, നഴ്സ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരും രജിസ്റ്റര്‍ ചെയ്ത നഴ്സുമാരായി ഈ രംഗത്ത് സന്നദ്ധസേവനം നടത്തുന്നവരിലുണ്ട്​. പ്രതിസന്ധി നിറഞ്ഞ നേരങ്ങളില്‍ ഓരോ ജീവനക്കാരൻെറയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്​.
ഖത്തര്‍ കെയര്‍ ഓഫീസുകളിലും താമസ സ്ഥലങ്ങളിലും വാഹനങ്ങളിലും ശുചിത്വം ഉറപ്പാക്കാനുള്ള നടപടികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്​.
Tags:    
News Summary - qatar care-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.