അ​​മീ​​ർ പു​​സ്​​​ത​​ക മേ​​ള സ​​ന്ദ​​ർ​​ശി​​ച്ചു

ദോ​​ഹ: അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി 29ാമ​​ത് പു​​സ്​​​ത​​ക മേ​​ള സ​​ന്ദ​​ർ​​ശി​​ച്ചു. ‘ദോ​​ഹ അ​​റി​​വും ബോ​​ധ്യ​​വും’ എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മാ​​ണ് ഇ​​ത്ത​​വ​​ണ പു​​സ്​​​ത​​ക മേ​​ള​​ക്ക് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. പു​​സ്​​​ത​​ക മേ​​ള​​ക്കെ​ത്തി​​യ അ​​മീ​​ർ വി​​വി​​ധ സ്​​​റ്റാ​​ളു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു. ഈ ​​വ​​ർ​​ഷം മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളേ​​ക്കാ​​ൾ വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​ ളാ​​ണ് മേ​​ള​​യി​​ൽ ഒ​​രു​​കി​​യി​​രി​​ക്കു​​ന്ന​​ത്.
ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ൾ മേ​​ള​​യി​​ൽ നി​​ന്ന് വി​​ട്ടു​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും മു​​പ്പ​ തോ​​ളം രാ​​ജ്യ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്നു​ണ്ട്. പു​​സ്​​​ത​​ക മേ​​ള​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​സ്​​​കാ​​രി​​ക സ​ദ​സും എ​​ല്ലാ ദി​​വ​​സ​​വും സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. ആ​​ദ്യ​​മാ​​യി മേ​​ള​​യി​​ൽ മ​​ല​​യാ​​ള​​ത്തി​​ലെ പ്ര​​മു​​ഖ​​ർ സം​​ബ​​ന്ധി​​ക്കു​​ന്ന സാം​​സ്​​​ക്കാ​​രി​​ക സ​​ദ​​സ്സ് സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​ണ്ടെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
നാ​​ളെ വൈ​​കു​​ന്നേ​​രം ആ​​റ് മ​​ണി​​ക്ക് ന​​ട​​ക്കു​​ന്ന സാം​​സ്​​​ക്കാ​​രി​​ക സ​​ദ​​സ്സി​​ൽ പി.​ ​സു​​രേ​​ന്ദ്ര​​ൻ, കെ.​​ഇ.​​എ​​ൻ കു​​ഞ്ഞ​​ഹ​മ്മ​ദ്, ശൈ​​ഖ് മു​​ഹ​​മ്മ​​ദ് കാ​​ര​​ക്കു​​ന്ന് എ​​ന്നി​​വ​​ർ സം​​ബ​​ന്ധി​​ക്കും. മേ​​ള​​യി​​ലെ ഐ.​​പി.​​എ​​ച്ച് സ്​​​റ്റാ​​ളി​​ന​​ടു​​ത്ത് (2– 59) ഒ​​രു​​ക്കി​​യ വേ​​ദി​​യി​​ലാ​​യി​​രി​​ക്കും പ​​രി​​പാ​​ടി.

Tags:    
News Summary - Qatar Ameer visited at Book fair, Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT