ലോകകപ്പ്​ തൊഴിലാളികൾക്കായി നടത്ത​ുന്ന പരിശീലന ബോധവത്​കരണ ക്ലാസ്​ (ഫയൽ ചിത്രം)

വിട്ടുവീഴ്​ചയില്ല, ലോകകപ്പ്​ തൊഴിലാളികളുടെ മാനസികാരോഗ്യ കാര്യത്തിൽ

ദോഹ: ലോകകപ്പ്​ തൊഴിലാളികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ടൂർണമെൻറിൻെറ ​ പ്രാദേശികസംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും മാനസികാരോഗ്യം സംബന്ധിച്ച് കൂടുതൽ ബോധവത്​കരണം നടത്തുകയും ലക്ഷ്യമിട്ടാണ് എല്ലാവർഷവും ഒക്ടോബർ 10ന് ലോകാരോഗ്യ സംഘടന ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്.

സുപ്രീം കമ്മിറ്റിക്ക് കീഴിലുള്ള തൊഴിലാളികളുടെ മാനസികാരോഗ്യം നിലനിർത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി നിരവധി സംരംഭങ്ങളാണ് നടപ്പിലാക്കുന്നത്​. കോവിഡ്പ –19 പ്രതിസന്ധിക്കിടയിൽ നിരവധി തൊഴിലാളികളിൽ മാനസികാരോഗ്യ പരിശോധന നടത്തിയതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

തങ്ങളുടെ ജീവനക്കാർക്കും തൊഴിലാളികൾക്കുമിടയിൽ മാനസികാരോഗ്യം ഉറപ്പുവരുത്താൻ സുപ്രീംകമ്മിറ്റി പരമാവധി പരിശ്രമിക്കുന്നുണ്ട്​. കോവിഡ് സാഹചര്യത്തിൽ നിരവധി പേർക്കിടയിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അതെല്ലാം പരിഹരിക്കുന്നതിൽ സുപ്രീം കമ്മിറ്റി മുൻനിരയിലുണ്ടായിരുന്നുവെന്നും സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. നിർമാണ തൊഴിലാളികൾക്കിടയിലെ മാനസിക പ്രശ്നങ്ങളും സമ്മർദങ്ങളും അകറ്റുന്നതിന് നിരവധി സംരംഭങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്​. ഇതി​െൻറ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്​.

കോവിഡ് –19 പ്രതിസന്ധിക്ക് മുമ്പുതന്നെ തൊഴിലാളികൾക്കിടയിലെ മാനസിക പിരിമുറുക്കങ്ങൾ പരിശോധിക്കുന്നതിനും മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയവുമായും എച്ച്.എം.സിയുമായും സുപ്രീം കമ്മിറ്റി വർക്കേഴ്സ്​ വെൽഫെയർ വകുപ്പ് പ്രത്യേക പങ്കാളിത്ത പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു.

കോവിഡ്​ സാഹചര്യത്തിൽ തൊഴിലാളികളുടെ സംരക്ഷണത്തിന് തൊഴിലുടമ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ നേരത്തേ പുറത്തിറക്കിയിട്ടുണ്ട്​.

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷക്കായിരിക്കണം പ്രഥമ പരിഗണന.ബോധവത്​കരണം, സുരക്ഷ മുൻകരുതലുകൾ, തൊഴിലാളികളുടെ ആരോഗ്യം സംബന്ധിച്ച് സൂക്ഷ്​മ നിരീക്ഷണം, തൊഴിലാളികളുടെ ശരീരോഷ്മാവ് ദിവസേന പരിശോധിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള മാർഗ നിർദേശങ്ങളാണ് പ്രധാനമായും മന്ത്രാലയം തൊഴിലുടമകൾക്ക് നൽകിയിരിക്കുന്നത്. തൊഴിലിടങ്ങളിൽ തൊഴിലാളിക്ക് മാസ്​കും കൈയുറയും നിർബന്ധമായും നൽകണം.

കോവിഡ്​ സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികൾക്ക്​ ശമ്പളം നൽകാൻ ബാധ്യസ്​ഥരാണെന്ന്​ തൊഴില്‍ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ലോക്ഡൗണ്‍ മൂലമോ മറ്റോ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ ആ കാലയളവിൽ തൊഴിലുടമ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവുമൊരുക്കണം. ലോക്ഡൗണ്‍ കാരണമോ മറ്റോ തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുകയും മടങ്ങാനാവാതെ വരുകയും ചെയ്താല്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ജോലിയുടേയും ആനുകൂല്യത്തി​െൻറയും കാര്യങ്ങള്‍ തീരുമാനിക്കണം.

നഷ്​ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് കമ്പനികൾ ശമ്പളം നല്‍കണം.ഐസൊലേഷന്‍, ക്വാറ​ൻറീന്‍, ചികിത്സ എന്നിവയിലുള്ള തൊഴിലാളികൾക്ക്​ തൊഴിലുടമ അടിസ്ഥാന ശമ്പളവും അസുഖാവധി ആനുകൂല്യങ്ങളും നൽകണം. കമ്പനികള്‍ കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്​ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്പള തീയതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ വേതനം കൊടുക്കുന്നില്ലെങ്കില്‍ നടപടിയെടുക്കും. സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന വേതനവും ഭക്ഷണവും താമസവും മറ്റ് അലവന്‍സുകളും ലഭിക്കും.

തൊഴിലാളികൾക്ക്​ മധുരമായി മിനിമം വേതനനിയമം

ഖത്തറിലെ തൊഴിലാളികൾക്കും ഗാർഹികജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തിയുള്ള മിനിമം വേതന നിയമം തൊഴിലാളിക്ഷേമത്തിലേക്കുള്ള പുതിയ ചുവടുവെപ്പായിരുന്നു. ഈയടുത്താണ്​​ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി നിയമത്തിന്​ അംഗീകാരം നൽകിയത്​. പുതിയ നിയമപ്രകാരം തൊഴിലാളിക്ക്​ 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും പുറമേ നൽകാനും നിയമം അനുശാസിക്കുന്നു.

ഇതിനേക്കാൾ കുറഞ്ഞ വേതനം നിലവിൽ ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിൽ ഉടമകൾ പുതിയനിയമമനുരിച്ച്​ പുതുക്കണം. മിഡിലീസ്​റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഖത്തർ ഇതോടെ മാറി.മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്​കരിക്കും. തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എൻ.ഒ.സി സംവിധാനം ഭരണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം നീക്കം ചെയ്തിട്ടുമുണ്ട്​.

ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എൻ.ഒ.സി കൂടാതെത്തന്നെ ജോലി മാറാൻ സാധിക്കും. തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ പുതിയ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും ഇത്​ സഹായകമാകും.തൊഴിലാളിക്ക് മിനിമം വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിൽ തർക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതിനും പുതിയ നിയമഭേദഗതി നിർദേശിക്കുന്നുണ്ട്. ​

മെച്ചപ്പെട്ട സേവനവേതന വ്യവസ്​ഥകൾ ഉണ്ടെങ്കിൽ മാത്രമേ തൊഴിലാളികൾക്ക്​ മാനസികാരോഗ്യവും നിലനിർത്താൻ കഴിയൂ. ഈ ​േമഖലയിൽ രാജ്യം നല്ല മുന്നേറ്റമാണ്​ നടത്തുന്നതെന്ന്​ തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.