സ്​കൂൾ ഒളിമ്പിക്​ ഡേയു​െട ഭാഗമായി നടന്ന മാരത്തണിൽ മെഡൽ നേടിയ എം.ഇ.എസ്​ സ്​കൂൾ വിദ്യാർഥികൾ

പരിശീലകർക്കൊപ്പം

മാരത്തൺ: എം.ഇ.എസ്​ സ്​കൂൾ ഓവറോൾ ജേതാക്കൾ

ദോഹ: ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ സ്​കൂൾ ഒളിമ്പിക്​ ദിനത്തിൻെറ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ മാരത്തൺ മത്സരത്തിൽ ദോഹ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ ഓവറോൾ ചാമ്പ്യന്മാരായി. രാജ്യത്തെ മുഴുവൻ സ്വകാര്യ സ്​കൂളുകളും പങ്കാളികളായ ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡലുകൾ നേടിയാണ്​ എം.ഇ.എസ്​ സ്​കൂൾ ​ഓവറോൾ കിരീടമണിഞ്ഞത്​. മുഹമ്മദ്​ റമീസ്​, മുഹമ്മദ്​ റോഷൻ, ഇസാം മഹീൻ, റിസ്​വാൻ സലീം, അമാതുൻ നൂർ എന്നിവർ മെഡൽ നേടി.

'സ്​ട്രാവ ആപ്്' ഉപയോഗിച്ച്​ നടന്ന വെർച്വൽ മാരത്തണിൽ സ്​കൂളിൽനിന്നും 60 പേർ പ​ങ്കെടുത്തു. മെഡൽ ജേതാക്കളെയും മത്സരാർഥികളെയും സ്​കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു. കായികവിഭാഗം മേധാവി അക്​ബർ അലി, സ്​റ്റീസൻ കെ. മാത്യു, ഷാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്ക്​ പരിശീലനം നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.