കൾചറൽ ഫോറം കോഴിക്കോട് ടീം ട്രോഫിയുമായി അതിഥികളോടും സംഘാടകരോടുമൊപ്പം

'എക്സ്പാറ്റ്‌ സ്‌പോർട്ടീവി'ന് തുടക്കം:ഫുട്ബാളിൽ കോഴിക്കോടിന് കിരീടം

ദോഹ: കൾചറൽ ഫോറം സംഘടിപ്പിക്കുന്ന അസീം ടെക്‌നോളജീസ് എക്സ്പാറ്റ്സ് ‌സ്‌പോർട്ടീവ് 2021-22ന് ഇൻറർ ഡിസ്ട്രിക്ട് സെവൻസ് ഫുട്ബാൾ ടൂർണമെ​േൻറാടെ തുടക്കമായി. വിവിധ കായിക ഇനങ്ങൾ ഉൾപ്പെടുത്തി ആറുമാസം നീണ്ടുനിൽക്കുന്ന പ്രവാസി കായിക മാമാങ്കത്തിലെ ആദ്യ ഇനമായ ഇൻറർ ഡിസ്ട്രിക്ട് ഫുട്ബാൾ ടൂർണമെൻറിൽ കൾചറൽഫോറം കോഴിക്കോട് ചാമ്പ്യന്മാരായി. 12 ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ കാലിക്കറ്റ് സ്പോർട്സ് ക്ലബിനെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ മറികടന്നാണ് കൾച്ചറൽ ഫോറം കോഴിക്കോട് ചാമ്പ്യന്മാരായത്. കൾച്ചറൽ ഫോറം സ്​റ്റേറ്റ് പ്രസിഡൻറ്​ ഡോ. താജ് ആലുവ കിക്കോഫ് ചെയ്ത്‌ ടൂർണമെൻറ്​ ഉദ്ഘാടനം ചെയ്തു. മലപ്പുറം സ്പോർട്സ് ക്ലബ്, കൾചറൽ ഫോറം എറണാകുളം എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സി.എൻ.എ.ക്യൂ ഗ്രൗണ്ടിൽ വെള്ളിയാഴ്ച പകലും രാത്രിയുമായി നടന്ന മത്സരങ്ങളിൽ കൾചറൽ ഫോറം കണ്ണൂർ ഫെയർ പ്ലെ അവാർഡ് കരസ്ഥമാക്കി. തൃശൂർ യൂത്ത് ക്ലബി​െൻറ ഷെബിൻ അബ്​ദുൽ കരീം ടോപ് സ്‌കോററും ​കോഴിക്കോടി​െൻറ ജുനൈസ്, ആഷിഖ് എന്നിവർ ടൂർണമെൻറിലെ മികച്ച കളിക്കാരനും ഗോളിയുമായി തിരഞ്ഞെടുത്തു.

വൈകീട്ട് നടന്ന സമാപനത്തിൽ മുഖ്യാതിഥികളായ ഖത്തർ ഫൗണ്ടേഷൻ എച്ച്.ആർ ഹെഡ് ആദിൽ മുതാർ അൽനൈമി, ഡോ. താജ് ആലുവ, ഇന്ത്യൻ സ്പോർട്സ് സെൻറർ മാനേജിങ് കമ്മിറ്റി മെംബർ സഫീർ റഹ്​മാൻ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ വാണിയമ്പലം, ഏഷ്യൻ മെഡിക്കൽസ് മാർക്കറ്റിങ് മാനേജർ റിനു ജോസഫ്, കൾചറൽ ഫോറം വൈസ് പ്രസിഡൻറ്​ മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി മജീദലി, മുനീഷ്, സ്പോർട്സ് ആൻഡ്​​ ഹെൽത്ത് വിങ് സെക്രട്ടറി തസീൻ അമീൻ, സ്​റ്റേറ്റ് വർക്കിങ്​ കമ്മിറ്റി അംഗങ്ങളായ റഷീദ് അലി, അലവിക്കുട്ടി, ഗഫൂർ, സ്‌പോർട്ടീവ് കോഒാഡിനേറ്റർമാരായ അനസ്, നിഹാസ് എന്നിവർ സമ്മാനവിതരണം നടത്തി. ഖത്തർ ഫുട്ബാൾ അസോസിയേഷൻ അംഗീകൃത കോച്ചാവാൻ ലൈസൻസ് നേടിയ ജാബിർ തീർച്ചിലൊത്തിനെ മെമെ​േൻറാ നൽകി ആദരിച്ചു. ടീം വെൽഫെയർ ക്യാപ്റ്റൻ നിസ്താർ, റഹ്മത്ത്​ കൊണ്ടോട്ടി, ഷബീബ് അബ്​ദുൽ റസാഖ്, മർസൂഖ്, ഹഫീസുല്ലാഹ്, ഷമീൽ, അസീം, നബീൽ, ബാസിത്, ഷിബിലി എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.

Tags:    
News Summary - Launch of 'Expat Sportive': Kozhikode wins football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.