??. ???????? ????????

ഉപരോധം: കോവിഡിനെ നേരിടാനുള്ള രാജ്യത്തിൻെറ ശക്​തി കൂട്ടി

ദോഹ: കോവിഡ് 19 പകര്‍ച്ചവ്യാധിയെ ഏറെ ഉത്തരവാദിത്വത്തോടെയാണ്​ ഖത്തർ നേരിടുന്നതെന്ന്​ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് സയന്‍സ് ആൻറ്​ എഞ്ചിനീയറിംഗിലെ ഡോ. ഫ്രാങ്ക് ഹിംപെല്‍ പറഞ്ഞു. ഇതുമായി ബന്ധ​െപ്പട്ട നിരവധി സംശയങ്ങൾക്ക്​ അദ്ദേഹം മറുപടി നൽകി.
2017ല്‍ ഉപരോധം തുടങ്ങിയതോടെ ഖത്തർ തങ്ങളുടെ ആഗോള വിതരണ ശൃംഖല വൈവിധ്യവത്കരിച്ചിരുന്നു. ഇത്​ നിലവിലുള്ള കോവിഡ് 19 പ്രതിസന്ധിയെ മികച്ചതാക്കാന്‍ ഖത്തറിനെ പ്രാപ്തമാക്കിയിട്ടുണ്ട്​.നയതന്ത്ര പ്രതിസന്ധിയും നിലവിലെ കൊറോണ വൈറസ് സാഹചര്യവും വളരെ വ്യത്യസ്തമാണ്​. 2017ലെ ഉപരോധം ഖത്തറിന് ഒരുങ്ങാനുള്ള സാവകാശമാണ് നൽകിയത്. ഖത്തറിനെ പുറത്ത് ഒറ്റപ്പെടുത്താനും അയല്‍രാജ്യങ്ങളില്‍ നിന്ന് ബലമായി മാറ്റിനിര്‍ത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു ഉപരോധം.


എന്നാല്‍ കോവിഡ് 19 വ്യാപനത്തിൻെറ പശ്​ചാത്തലത്തിൽ സ്വന്തമായി ഒറ്റപ്പെടാനുള്ള തീരുമാനമാണ് രാജ്യങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.എങ്കിലും രണ്ടിൻെറ ഫലങ്ങളിലും ചരക്കുകളുടെ കടത്തിലും ഭക്ഷ്യവിതരണ ശൃംഖലയിലും സാമ്യമുണ്ട്. ഉപരോധത്തിൻെറ സാഹചര്യങ്ങള്‍ ഖത്തര്‍ വളരെ നന്നായി കൈകാര്യം ചെയ്തത്​ മൂലമാണ്​ ഇപ്പോഴത്തെ അവസ്ഥയും നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത്​. ഖത്തറിന് ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ വൈവിധ്യവത്കരിക്കപ്പെട്ട വിതരണ അടിത്തറയുണ്ട്. 2017 ജൂണിന് മുമ്പ് പാല്‍ ഉല്‍പന്ന ഇറക്കുമതിയുടെ 90 ശതമാനത്തിലധികവും നടന്നിരുന്നത് നാല് രാജ്യങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ 24ലധികം രാജ്യങ്ങളായി അത്​ മാറി. പാല്‍ പാലുത്പന്ന മേഖലയില്‍ ഖത്തര്‍ സ്വയംപര്യാപ്തത കൈവരിക്കുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ശേഷി കൈവരിക്കുകയും ചെയ്തു.


കോവിഡ് 19 മൂലം ഭക്ഷണം, മെഡിക്കല്‍ അല്ലെങ്കില്‍ മറ്റ് വിതരണങ്ങളില്‍ കുറവുണ്ടായിട്ടില്ല. ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഒരു രാജ്യത്ത് ജീവിക്കാന്‍ സാധിക്കില്ല. കോവിഡ് 19നെ ഉത്തരവാദിത്വത്തോടെ അഭിസംബോധന ചെയ്ത ഖത്തര്‍ വളരെയധികം നേട്ടമുണ്ടാക്കി. കോവിഡ് വ്യാപനം തടയുന്നതിനോടൊപ്പം ഭക്ഷ്യ വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പുവരുത്താനും സാധിച്ചു. ആവശ്യമായ എല്ലാ സാധനങ്ങളുടെയും ദൈനംദിന വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നു.വിതരണ ശൃംഖലയിലെ അപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിനുള്ള ഖത്തറിൻെറ തന്ത്രങ്ങൾ വിജയിച്ചു. ലോകബാങ്കിൻെറ കണക്കനുസരിച്ച് രാജ്യത്തിൻെറ ഭക്ഷ്യ ഇറക്കുമതി അതിൻെറ മൊത്തം ചരക്ക് ഇറക്കുമതിയുടെ ശതമാനത്തില്‍ കണക്കാക്കിയാല്‍ ഈ മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ആവശ്യമായ വിതരണത്തിന് രാജ്യത്തിന് സ്വന്തമായി ഉല്‍പാദന ശേഷിയുണ്ട്.


അതേസമയം വിതരണ ശൃംഖലകളുടെ സമഗ്രത ഉറപ്പുനല്‍കുന്നതിനായി നയങ്ങളും നടപടിക്രമങ്ങളും സാങ്കേതികവിദ്യകളും നിലവിലുണ്ട്. രാജ്യാന്തരതലത്തില്‍ ലോകമെമ്പാടുമുള്ള വിപണികളുമായി ഖത്തറിനെ ബന്ധിപ്പിക്കുന്നതിന് വിവിധ കടല്‍ മാര്‍ഗങ്ങളും എയര്‍ കാര്‍ഗോ ശേഷിയും വര്‍ധിപ്പിച്ചു. വാസ്തവത്തില്‍ കോവിഡ് 19 ഇതുവരെ രാജ്യത്തിൻെറ തന്ത്രങ്ങളില്‍ ഒരു മാറ്റവും വരുത്തിയതായി തോന്നുന്നില്ല. ഇപ്പോള്‍ കാണുന്നതുപോലുള്ള ഒരു പകര്‍ച്ചവ്യാധി സാഹചര്യം കാരണം ചരക്കു നീക്ക പ്രശ്നങ്ങള്‍ ചിലത്​ ഉണ്ടാകാം. അത്തരം വെല്ലുവിളികളോട് പ്രതികരിക്കാന്‍ ഖത്തറിന് കഴിവുണ്ട്. ഖത്തറിലെ ഭക്ഷ്യവിതരണ സമ്പ്രദായം ശരിയായ രീതിയിലാണ്.


എങ്കിലും കോവിഡ് 19 ഖത്തറിനെ മാത്രമല്ല സ്വാധീനിക്കുന്നത്. ലോകമെമ്പാടുമുള്ള തുറമുഖങ്ങളും വിമാനത്താവളങ്ങളും പോലുള്ള പ്രധാന ചരക്കു നീക്ക കേന്ദ്രങ്ങളിലെല്ലാം മാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് സാധനങ്ങള്‍ ലഭിക്കുന്നതിനെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ കോവിഡ് 19 ചരക്കു നീക്കത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഖത്തറും സമാനമായ രീതിയില്‍ തന്നെയാണുള്ളത്. കോവിഡ് 19ൻെറ വെളിച്ചത്തില്‍ അടുത്ത ആഗോള ആരോഗ്യ വെല്ലുവിളിക്ക് മുമ്പായി വിതരണ ശൃംഖലകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ കഴിയണം. നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുന്നേറ്റം നടത്താനാകണം. നിലവിലുള്ള അവസ്ഥയെ നേരിടുന്നതില്‍ വലിയ കരുത്താണ് രാജ്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kovid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.