ദോഹ: ചാർ​ട്ടേർ​ഡ്​ വിമാനങ്ങൾക്കായി ഖത്തറിലെ വിവിധ സംഘടനകൾ ശ്രമം ഊർജിതമാക്കു​േമ്പാൾ യാത്രക്കാർക്കുള്ള കേരള സർക്കാറി​​​െൻറ പുതിയ നിബന്ധന പ്രവാസികൾക്ക്​ ഇരുട്ടടിയാകുന്നു. ചാർ​ട്ടേർഡ്​ വിമാനത്തിൽ കേരളത്തിലേക്ക്​ വരുന്നവർ​ മുൻകൂർ കോവിഡ്​ പരിശോധന നടത്തണമെന്ന നിബന്ധന ഖത്തറി​​​െൻറ സാഹചര്യത്തിലും അപ്രായോഗികമാണ്​. 

നിലവിൽ ഖത്തറിൽ സർക്കാർ മേഖലയിൽ കോവിഡ്​ ലക്ഷണമുള്ളവർക്ക്​ പരിശോധന നടത്താൻ​ വൻ സംവിധാനമുണ്ട്​. എന്നാൽ, രോഗലക്ഷണങ്ങളില്ലാത്തവർക്ക്​ പരിശോധന നടക്കുന്നില്ല. രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ്​ പരിശോധനക്കുള്ള അനുമതി ഖത്തർ ആരോഗ്യമന്ത്രാലയം നൽകിയിട്ടുമില്ല. 

ഇതിനാൽ തന്നെ ഖത്തറിൽനിന്ന്​ ചാർ​ട്ടേർഡ്​ വിമാനത്തിൽ വരുന്നവർക്ക്​ യാത്രക്കുമു​േമ്പ കോവിഡ്​ പരിശോധന നടത്തണമെന്ന  നിബന്ധന പൂർണമായും അപ്രായോഗികമാണ്​.
 ജൂൺ 20 മുതൽ വിദേശത്തുനിന്ന്​ ചാർ​േട്ടഡ്​ വിമാനങ്ങളിൽ കേരളത്തിലേക്ക്​ എത്തുന്നവർ കോവിഡ്​ പരിശോധന നടത്തി സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്നാണ്​ കേരള സർക്കാർ നിബന്ധന ​െവച്ചിരിക്കുന്നത്​. 

ഇത്​ നാട്ടിലേക്ക്​ പോകാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക്​ കനത്ത തിരിച്ചടിയാണ്​. ഗൾഫിൽനിന്നുള്ളവർ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ 48 മണിക്കൂറിനുള്ളിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തണമെന്നാണ്​ നിർദേശം​. നെഗറ്റീവ്​ ആയവരെ മാത്രമേ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ. ടെസ്​റ്റ്​ സർട്ടിഫിക്കറ്റ്​ ഒാരോ യാത്രക്കാരനും കൈയിൽ കരുതണം. ​

നേരത്തെ അനുമതി ലഭിച്ച വിമാനങ്ങൾക്കും ഇത്​ ബാധകമാണ്​. പോസിറ്റീവായ ആൾക്ക്​ അടിയന്തര വൈദ്യ പരിചരണം ആവശ്യമാണെങ്കിൽ എയർ ആംബുലൻസ്​ സേവനം ഉപയോഗപ്പെടുത്താമെന്നും കേരള സർക്കാർ നിർദേശിക്കുന്നു. 

ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ എത്തുന്നവരിൽ രോഗബാധ ഉയരുന്നത്​ ചൂണ്ടിക്കാട്ടിയാണ്​ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമാക്കി നിർദേശം ഇറക്കിയത്​. നാട്ടിൽ എത്തിയ ഗൾഫ്​ പ്രവാസികളിൽ രോഗനിരക്ക്​ മൂന്ന്​ ശതമാനമായാണ്​ ഉയർന്നത്​. ചില  രാജ്യങ്ങളിൽനിന്നുള്ളവരിൽ ഇത്​ ആറ്​ ശതമാനമാണെന്നും സർക്കാർ പറയുന്നു​. ജനസാന്ദ്രത ഏറിയ കേരളം പോലെ ഒരു സംസ്​ഥാനത്ത്​ രോഗനിരക്ക്​ ഉയർന്നാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, വന്ദേഭാരത്​ ദൗത്യത്തിന്​ കീഴിൽ പോകുന്ന വിമാനങ്ങൾക്ക്​ ഇൗ നിബന്ധന ബാധകവുമല്ല. കേരളത്തിലെ  രോഗവ്യാപനമാണ്​ കാരണമെങ്കിൽ വന്ദേഭാരതിൽ വരുന്നവർക്ക്​ മാത്രം രോഗം വരാതിരിക്കുമോ എന്നാണ്​ വിമർശകർ  ഉന്നയിക്കുന്ന ചോദ്യം. നിലവിൽ ഇത്തരം വിമാനയാത്രക്കാർക്ക്​ യാത്രക്ക്​ മുമ്പ്​ ശരീരോഷ്​മാവ്​ പരിശോധന മാത്രമേ ഉള്ളൂ.

ഖത്തറിൽനിന്ന്​ വിവിധ കമ്പനികൾ ഏർപ്പാടാക്കിയ നിരവധി ചാർ​ട്ടേർഡ്​ വിമാനങ്ങൾ നിലവിൽ കേരളത്തിലേക്ക്​  പോയിട്ടുണ്ട്​. ഇതിലെ യാത്രക്കാരും മുൻകൂട്ടി കോവിഡ്​ പരിശോധനക്ക്​ വിധേയരായിട്ടില്ല. എന്നാൽ, യാത്രക്കാർക്ക്​ ഫേസ്​ മാസ്​കുകൾ അടക്കമുള്ള കർശന പ്രതിരോധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഖത്തർ എയർവേയ്​സിൽ  പോയവർക്കാക​ട്ടെ ഇടവിട്ട്​ സീറ്റുകൾ ഒഴിച്ചിട്ടുമായിരുന്നു യാത്ര. 

സർക്കാർ നിലപാടിൽ വ്യാപക പ്രതിഷേധം; ​അപ്രായോഗികമെന്ന്​ പ്രവാസി കോഡിനേഷൻ കമ്മിറ്റി
ദോഹ: സംസ്​ഥാന സർക്കാർ നിർദേശം നടക്കാത്ത കാര്യമാണെന്ന്​ പ്രവാസി കോഡിനോഷൻ കമ്മിറ്റി. ചാർ​േട്ടഡ്​ വിമാനത്തിൽ വരുന്നവർക്ക്​ മാത്രം കോവിഡ്​ പരിശോധന വേണമെന്നത്​ വിവേചനപരമാണ്​. ഭരണഘടന വിരുദ്ധവുമാണ്​. ​ഇത്തരം സർക്കുലറുകൾ അയക്കുന്നതിന്​ മുമ്പ്​ അതത്​ രാജ്യങ്ങളിലെ നിയമം കൂടി  അറിഞ്ഞിരിക്കുകയെന്നത്​ പ്രാഥമികകാര്യം മാത്രമാണ്​. 

പ്രത്യേക രോഗ ലക്ഷണമൊന്നും ഇല്ലാത്തവരെ പരിശോധിക്കുന്ന  സംവിധാനം ഖത്തറിൽ നിലവിലില്ല. വിദേശ രാജ്യത്തി​​​​െൻറ നടപടിക്രമങ്ങൾ മാറ്റാൻ നമുക്ക്​ കഴിയില്ലെന്ന തിരിച്ചറിവ്​  ബന്ധപ്പെട്ടവർക്ക്​ ഉണ്ടാകണം. അതുകൊണ്ട്​ തന്നെ ഇത്തരമൊരു തീരുമാനം പുനഃപരി​േശാധിക്കണമെന്ന കമ്മിറ്റിയുടെ ആവശ്യം ബന്ധപ്പെട്ടവർക്ക്​ ബോധ്യപ്പെട്ടതിൽ സംതൃപ്​തിയുണ്ടെന്ന്​ കമ്മിറ്റി ചെയർമാൻ അഡ്വ. നിസാർ കോച്ചേരി  അഭിപ്രായപ്പെട്ടു. 

ഖത്തറിൽ ഒരാൾ കോവിഡ് ബാധിതനാണോ എന്നറിയാൻ ‘ഇഹ്തിറാസ്’ എന്ന ആപ്പുണ്ട്​. എല്ലാവരും നിർബന്ധമായും മൊബൈൽ ഫോണിൽ ഇത്​ ഇൻസ്​റ്റാൾ ചെയ്തിരിക്കണമെന്നാണ് നിയമം. ഇതിൽ കോവിഡ്​ നെഗറ്റീവ്​ ചിഹ്നം കാണിച്ചെങ്കിൽ മാത്രമേ പൊതുസ്​ഥലങ്ങളിലും കടകളിലും പ്രവേശനമുള്ളൂ. ഇതിനാൽ തന്നെ കോവിഡ് ബാധിതനോ ലക്ഷണമോ ഉള്ള ആർക്കും തന്നെ നിലവിലെ സാഹചര്യത്തിൽ ഖത്തറിൽനിന്ന്​ യാത്ര ചെയ്യാൻ കഴിയില്ല. 

ഇതുകൂടി കണക്കിലെടുത്ത്​ കേരള സർക്കാർ പുതിയ നിബന്ധന പിൻവലിക്കണം. ഖത്തറിലെ മൊത്തം ജനസംഖ്യയയിൽ ഏഴ്​ ലക്ഷത്തോളം ഇന്ത്യക്കാരും അവരിൽ മൂന്നര ലക്ഷത്തോളം മലയാളികളുമാണ്​. അതിൽ തന്നെ 40,000 ആളുകൾ നോർക്കയിലും ഇന്ത്യൻ എംബസിയിലും ഇതിനകം നാട്ടിലേക്ക്​ പോകാൻ രജിസ്​റ്റർ ചെയിതിട്ടുണ്ട്​. 

ഇക്കൂട്ടത്തിൽ രോഗികൾ, ഗർഭിണികൾ, ജോലി നഷ്​ടപ്പെട്ടവർ, മറ്റു മാനസിക പ്രയാസമനുഭവിക്കുന്നവർ തുടങ്ങി നിരവധി വിഭാഗത്തിൽ പെട്ടവരുണ്ട്​. 3800​ ആളുകൾക്ക്​ മാത്രമേ വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടുള്ളൂ. ഇനിയും ഉൗഴം കാത്തിരിക്കുന്ന ആയിരക്കണക്കിന്​ ആളുകളുണ്ട്​. 

വന്ദേഭാരത് മിഷൻ വിമാനങ്ങൾ പരിമിതമായി മാത്രമാണ്​ സർവിസ്​ നടത്തുന്നത്​. ചാർട്ടേർഡ് ഫ്ലൈറ്റുകൾ  ആവശ്യത്തിനനുസരിച്ച് അനുവദിക്കാൻ വേണ്ട സഹായം ചെയ്യുകയും കൂടാതെ കോമേഴ്സ്യൽ വിമാന സർവിസ് നടത്താൻ വേണ്ട നടപടി കൈകൊള്ളണമെന്നും കോഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

രണ്ടുനീതിയെന്ന്​ ഖത്തർ ഇൻകാസ്​
ദോഹ: യാത്രക്ക്​ മുമ്പ്​ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമാക്കിയ നടപടി ഇരട്ടനീതിയാണെന്ന്​ ഖത്തർ ഇൻകാസ്​ പ്രസിഡൻറ്​ സമീർ ഏറാമല പറഞ്ഞു. വന്ദേഭാരത്​ മിഷനിൽ പോകുന്നവർക്ക്​ ഇത്​ ബാധകമല്ല. ഇത്​ രണ്ടുനീതിയാണ്​. പ്രയാസത്തി​​​െൻറ നടുക്കടലിലാണ്​ പ്രവാസികൾ​. അവർക്ക്​ നാട്ടിലെത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ്​ സർക്കാറുകൾ ചെയ്യേണ്ടത്​. 

അതിനുപകരം അവരെ കൂടുതൽ പ്രയാസപ്പെടുത്തുന്ന രീതിയിലേക്കാണ്​ സംസ്​ഥാന സർക്കാർ കാര്യങ്ങൾ ​െചയ്യുന്നത്​. ഇത്​ അംഗീകരിക്കാൻ കഴിയില്ല. ഇൻകാസ്​ അടക്കമുള്ള സംഘടനകൾ ചാർ​​ട്ടേർഡ്​ വിമാനങ്ങൾ ഒരുക്കി പ്രവാസികളെ എങ്ങ​െനയെങ്കിലും  നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്​. ഈ സന്ദർഭത്തിലാണ്​ കേരള സർക്കാർ അതിന്​ തടസ്സം നിൽക്കുന്ന പുതിയ  നിബന്ധനകൾ കൊണ്ടുവരുന്നത്​. ഇത്​ പിൻവലിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

തീരുമാനം പിൻവലിക്കണമെന്ന്​ മാപ്കോ ഖത്തർ 
ദോഹ: ചാർട്ടേർഡ് വിമാനങ്ങൾക്കായി പ്രവാസി കൂട്ടായ്മകൾ ശ്രമിക്കുന്നതിനിടെ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമാക്കിയ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് മാപ്കോ ഖത്തർ ആവശ്യപെട്ടു. പുതിയ തീരുമാനം ദുരിതക്കയത്തിൽപെട്ട പ്രവാസികളെ കൂടുതൽ പ്രയാസത്തിലാക്കും. അവരെ സഹായിക്കാൻ ഉതകുന്ന നടപടികളുമായാണ്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ടുവരേണ്ടതെന്ന്​ മാപ്കോ ആവശ്യപ്പെട്ടു.

ഖത്തർ ഇന്ത്യൻ ഇസ്​ലാഹി സ​െൻറർ പ്രതിഷേധിച്ചു  
ദോഹ: നാട്ടിലേക്ക് പോകുന്ന പ്രവാസികൾ യാത്രക്ക്​ മുമ്പ്​ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റ് കൈയിൽ  കരുതണമെന്ന സംസ്ഥാന സർക്കാറി​​െൻറ പുതിയ നിബന്ധന പ്രതിഷേധാർഹമാണെന്ന് ഖത്തർ ഇന്ത്യൻ ഇസ്​ലാഹി സ​െൻറർ പ്രസിഡൻറ്​ അബ്​ദുല്ലത്തീഫ് നല്ലളവും ജനറൽ സെക്രട്ടറി ഷമീർ വലിയവീട്ടിലും പ്രസ്താവിച്ചു. ബഹുഭൂരിപക്ഷം പ്രവാസികളുടെയും നാട്ടിലേക്കുള്ള യാത്ര മുടക്കാൻ പുതിയ നിബന്ധന കാരണമാകും. 

പ്രവാസികളിൽ കുറേപ്പേർക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. ചിലർക്ക് നാട്ടിലെത്തിയ ശേഷം രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഇതുകാരണം പ്രവാസികളോട് അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരരുതെന്ന് പറയുന്നത് വഞ്ചനയാണ്. തൊഴിൽ നഷ്​ടവും  അസുഖങ്ങളും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണമാണ് കുറച്ചു പ്രവാസികൾ തിരിച്ചുപോവാൻ ആഗ്രഹിക്കുന്നത്.  

ബഹുഭൂരിപക്ഷം പേരും ഗൾഫ് നാടുകളിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ്. അടിയന്തര സാഹചര്യങ്ങളിൽ തിരിച്ചുപോവേണ്ട പ്രവാസികളോട് പോലും ഇപ്പോൾ ഇങ്ങോട്ട് വരരുത് എന്നാണ് സർക്കാർ പറയുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.

Tags:    
News Summary - kerala government's decision will badly affect the expat - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.