അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ഖ​ത്ത​ർ -യു.​എ.​ഇ ജോ​യ​ന്റ് സു​പ്രീം ക​മ്മി​റ്റി ഏ​ഴാം സെ​ഷ​നി​ടെ

ജോ​യ​ന്റ് സു​പ്രീം ക​മ്മി​റ്റി സെ​ഷ​ൻ ​സ​മാ​പി​ച്ചു; സാ​മ്പ​ത്തി​ക -സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ കൈ​കോ​ർ​ത്ത് ഖ​ത്ത​ർ -യു.​എ.​ഇ

ദോ​ഹ: മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും പ​ര​സ്പ​ര സ​ഹ​ക​ര​ണം ശ​ക്ത​പ്പെ​ടു​ത്തി ഖ​ത്ത​റും യു.​എ.​ഇ​യും. ഉ​ഭ​യ​ക്ഷി സ​ഹ​ക​ര​ണ​വും സാ​ഹോ​ദ​ര്യ ബ​ന്ധ​വും കൂ​ട്ടി​യു​റ​പ്പി​ച്ച് ഖ​ത്ത​ർ -യു.​എ.​ഇ ജോ​യ​ന്റ് സു​പ്രീം ക​മ്മി​റ്റി ഏ​ഴാം സെ​ഷ​ൻ അ​ബൂ​ദ​ബി​യി​ൽ സ​മാ​പി​ച്ചു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ് യാ​ൻ എ​ന്നി​വ​ർ യോ​​ഗ​ത്തി​ന് സം​യു​ക്ത​മാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​റും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്കും സ​ഹ​ക​ര​ണ​ത്തി​ലേ​ക്കും നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു ജോ​യ​ന്റ് സു​പ്രീം ക​മ്മി​റ്റി സെ​ഷ​ൻ.

സാ​മ്പ​ത്തി​കം, സാ​ങ്കേ​തി​ക വി​ദ്യ, കാ​ർ​ഷി​കം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു. ബി​സി​ന​സ് അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, പ​ര​സ്പ​ര നി​ക്ഷേ​പ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും, സ​ർ​ക്കാ​ർ -സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം വ​ള​ർ​ത്തു​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​കും. പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ​ങ്കാ​ളി​ത്തം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഇ​രു​പ​ക്ഷ​വും ഉ​റ​പ്പു​ന​ൽ​കി.

ജോ​യ​ന്റ് സു​പ്രീം ക​മ്മി​റ്റി ഏ​ഴാം സെ​ഷ​നി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഒ​രു ക​രാ​റി​ലും ര​ണ്ട് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പു​വെ​ച്ചു. നി​ക്ഷേ​പ സം​ര​ക്ഷ​ണം, കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ, മു​നി​സി​പ്പ​ൽ സ​ഹ​ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റു​ക​ളി​ലും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്. വ്യാ​പാ​ര മേ​ഖ​ല​യി​ൽ, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സു​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചു.

എ.​ഐ, ഡി​ജി​റ്റ​ൽ ന​യ​ങ്ങ​ൾ, ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്റ് സേ​വ​ന​ങ്ങ​ൾ, ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​ൽ പ​ര​സ്പ​ര വൈ​ദ​ഗ്ധ്യ കൈ​മാ​റ്റ​ത്തി​നും ധാ​ര​ണ​യാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നാ​യി ക​ര​ട് ധാ​ര​ണാ​പ​ത്രം ത​യാ​റാ​ക്കി വ​രു​ക​യാ​ണ്. ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്ക​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി. കൃ​ഷി, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, ഭ​ക്ഷ്യ​ശേ​ഖ​രം എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ധ്യം കൈ​മാ​റും. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കാ​യി​കം, സം​സ്കാ​രം, മാ​ധ്യ​മം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും സെ​ഷ​ൻ ച​ർ​ച്ച ചെ​യ്തു. ഖ​ത്ത​ർ -യു.​എ.​ഇ ജോ​യ​ന്റ് സു​പ്രീം ക​മ്മി​റ്റി​യു​ടെ എ​ട്ടാം സെ​ഷ​ൻ ദോ​ഹ​യി​ൽ ന​ട​ക്കും.

Tags:    
News Summary - Joint Supreme Committee session concludes; Qatar-UAE join hands in economic and technical fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.