ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷനിൽ നിന്ന്​ 

ജ്വല്ലറി ആന്‍റ് വാച്ച് ഫെസ്റ്റ്: പ്രദർശന മൂല്യം 1850 കോടി റിയാൽ

ദോഹ: കഴിഞ്ഞയാഴ്ച സമാപിച്ച 18ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് മേളയില്‍ പ്രദര്‍ശിപ്പിച്ചത് 1850 കോടി റിയാൽ മൂല്യമുള്ള ആഭരണങ്ങളും വാച്ചുകളും. ജനറല്‍ കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രാദേശിക വിപണിയില്‍ നിന്നുള്ളതു കൂടാതെ താല്‍ക്കാലിക കസ്റ്റംസ് എന്‍ട്രി സംവിധാനം മുഖേന രാജ്യത്തിന് പുറത്തു നിന്നെത്തിയവയുടെ മൂല്യവും ഉള്‍പ്പെടെയുള്ള കണക്കാണിത്.

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിൽ ആറു ദിവസങ്ങളിലായാണ് ഖത്തറിലെ ആഭരണ പ്രേമികളുടെ മഹാമേളയായ ജ്വല്ലറി ആന്‍റ് വാച്ചസ് എക്സിബിഷൻ നടന്നത്.

പ്രാദേശിക വിപണിയില്‍ നിന്നുള്ള ഉൽപന്നങ്ങളുടെ മൂല്ല്യം 159 റിയാലായിരുന്നു. ആഭരണങ്ങളും വാച്ചുകളും ഉൾപ്പെടെയുള്ളവരുടെ വിലയാണിത്. എക്‌സിബിഷനിലെ കസ്റ്റംസ് വര്‍ക്ക് ടീം മേധാവിയും എയര്‍കാര്‍ഗോ-പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് വകുപ്പ് ഡയറക്ടറുമായ അഹമ്മദ് യൂസഫ് അല്‍ ഖനിജിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. പ്രദര്‍ശനത്തിന് ശേഷം വില്‍പന നടത്തിയ ആഭരണങ്ങള്‍ക്ക് മാത്രമാണ് കസ്റ്റംസ് നികുതി ഈടാക്കിയത്.

സ്വര്‍ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍ എന്നിവ കൊണ്ടു നിര്‍മിച്ച സാധാരണ ദിനങ്ങള്‍ മുതല്‍ വിവാഹം പോലുള്ള വിശേഷ അവസരങ്ങളില്‍ വരെ ധരിക്കാവുന്ന ആഭരണങ്ങളും വജ്രങ്ങളും അമൂല്യരത്‌നങ്ങളും പതിപ്പിച്ച വാച്ചുകളുമാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച നീണ്ട പ്രദര്‍ശനത്തില്‍ പത്തിലധികം രാജ്യങ്ങളില്‍ നിന്നായി 500 ബ്രാന്‍ഡുകളാണ് പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് 18 പ്രദര്‍ശകരാണ് ഉണ്ടായിരുന്നത്.

News Summary - Jewelery and Watch Fest: Exhibition value 1850 crore riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.