ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട

ഐ.എസ്.എൽ ഫൈനൽ: ബിഗ് സ്ക്രീൻ പ്രദർശനവുമായി ഖത്തർ മഞ്ഞപ്പട

ദോഹ: ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച സായാഹ്നത്തിൽ കിരീടപോരാട്ടത്തിനിറങ്ങുമ്പോൾ ആവേശത്തിൽ പങ്കാളികളാവാൻ ഖത്തറിലെ ആരാധക കൂട്ടമായ മഞ്ഞപ്പടയും രംഗത്ത്.

ഗോവയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് x ഹൈദരാബാദ് എഫ്.സി ഫൈനൽ പോരാട്ടം എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ ഖത്തറിലെ ആരാധകർക്കായി തത്സമയം പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

അൽ റയാൻ പ്രൈവറ്റ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം. വൈകീട്ട് 4.30 മുതൽ പ്രവേശനം അനുവദിക്കും. ഖത്തർ സമയം അഞ്ചു മണിക്കാണ് മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കുടുംബങ്ങൾക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഖത്തറിന്‍റെ ഫുട്ബാൾ ആരവങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന മഞ്ഞപ്പടയുടെ ബാൻഡ് സംഘവും ഫൈനൽ പോരാട്ടത്തിന് കൊട്ടിക്കയറാനുണ്ടാവും.

Tags:    
News Summary - ISL Finals: Big Screen Show in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.