പ്രളയബാധിതരുടെ സംഗമം ഇന്ന്

ദോഹ: തെക്കൻ കേരളത്തിൽ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് പ്രയാസം നേരിടുന്ന ഖത്തറിലെ പ്രവാസികളുടെ സംഗമം ശനിയാഴ്​ച നടക്കുമെന്ന് കൾചറൽ ഫോറം കോട്ടയം ജില്ല ഭാരവാഹികൾ അറിയിച്ചു. രാത്രി എട്ടിന്​ കൾചറൽ ഫോറം ഹാളിൽ നടക്കുന്ന പരിപാടിയിൽ ഈ മേഖലയിലെ ദുരിതബാധിതരായ പ്രവാസികൾ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി തെക്കൻ കേരളത്തിൽ അനുഭവപ്പെട്ട കനത്ത മഴ പ്രവാസി കുടുംബങ്ങളെ ഉൾപ്പെടെ നിരവധി പേരെയാണ് പ്രതികൂലമായി ബാധിച്ചത്. ഇവരെ സഹായിക്കാൻ എന്ത് ചെയ്യാൻ സാധിക്കുമെന്നുള്ള ചർച്ച യോഗത്തിൽ നടക്കും. ജില്ല കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് അലി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ റഷീദ് അഹ്മദ്, അഹ്മദ് ഷാ, നജീം എന്നിവർ സംസാരിച്ചു. ഫോൺ: 77810158 

Tags:    
News Summary - Flood victims meet today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.