ഖത്തറിൽ 80 ശതമാനം സ്വകാര്യമേഖല ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം

ദോഹ: ഖത്തറിൽ 80 ശതമാനം സ്വകാര്യ മേഖല ജീവനക്കാരും ഏ​പ്രിൽ രണ്ടു മുതൽ വീട്ടിലിരുന്നു ജോലി ചെയ്യണം. ഇതല്ലാത്ത ജീ വനക്കാരുടെ ജോലി സമയം രാവിലെ ഏഴ്​ മുതൽ ഉച്ചക്ക്​ ഒന്ന് വരെ
മാത്രമായിരിക്കും. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്​ഥാപനങ്ങൾ, ഫാർമസികൾ, ഡെലിവറി ഓർഡറുകൾ സ്വീകരിക്കുന്ന റെസ്​റ്റോറൻറുകൾ എന്നിവക്ക്​ ഇത്​ ബാധകമല്ല.

ഹോം ക്ലീനിങ്​ സേവനം നിർത്തിവെക്കും. ബസുകളിൽ കൊണ്ടുപോകുന്നതൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം പകുതിയായി കുറക്കണം.

വാണിജ്യ വ്യവസായ മന്ത്രാലയവുമായി ആലോചിച്ച്​ ഈ തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കേണ്ട മറ്റ്​ മേഖലകൾ ഏതൊക്കെയെന്ന്​ പിന്നീട്​ തീമാനിക്കും. ഖത്തർ മന്ത്രിസഭയുടേതാണ്​ തീരുമാനങ്ങൾ. നിലവിൽ സർക്കാർ മേഖലയിലെ 80ശതമാനം ജീവനക്കാരും വീട്ടിലിരുന്നാണ്​ ജോലിചെയ്യുന്നത്​.

Tags:    
News Summary - covid qatar updates-GULF NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.