പരിശോധന ശക്​തം: ഇഹ്​തിറാസ്​ ഇല്ലാതെ പുറത്തിറങ്ങല്ലേ, കൂട്ടംകൂടലും വേണ്ട

ദോഹ: പുറത്തിറങ്ങു​േമ്പാൾ മൊബൈൽ ഫോണുകളിൽ കോവിഡ്​ മുന്നറിയിപ്പ്​ ആപ്പായ ഇഹ്​തിറാസ്​ നിർബന്ധമാണെന്ന ഉത്തരവ്​ വന്നതോടെ രാജ്യത്ത്​ പരിശോധന ശക്​തം. വിവിധയിടങ്ങളിൽ വാഹനപരിശോധനയടക്കം നടത്തു​േമ്പാൾ മൊബൈൽഫോണുകളിൽ ഇഹ്​തിറാസ്​ കാണിക്കാൻ പൊലീസ്​ ആവശ്യപ്പെടുന്നുണ്ട്​.വീട്ടിൽ നിന്ന്​ ഏതാവശ്യത്തിന്​ ആളുകൾ പുറത്തിറങ്ങു​േമ്പാഴും മൊ​ൈബൽ ഫോണുകളിൽ കോവിഡ്​ ​ട്രാക്കിങ്​ ആപ്പ്​ ആയ ‘ഇഹ്​തിറാസ്’​ നിർബന്ധമാണ്​. മേയ്​ 22 മുതലാണ്​ ഈ ഉത്തരവ്​ പ്രാബല്യത്തിൽ വന്നത്​.ഇത്തരം കാര്യങ്ങളിൽ നിയമലംഘനമുണ്ടായാൽ 1990ലെ 17ാം നമ്പർ സാംക്രമികരോഗപ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കും. മൂന്നുവർഷത്തിൽ കൂടാത്ത തടവോ രണ്ട്​ ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഇതിൽ ഏതെങ്കിലും ഒന്നോ ആയിരിക്കും ശിക്ഷ. ഇഹ്​തിറാസ്​ ഇല്ലാത്തവർക്ക്​ പിഴയടക്കം ചുമത്തുന്നുമുണ്ട്​. പുറത്തിറങ്ങു​േമ്പാൾ മാസ്ക്​​ ധരിക്കൽ നേരത്തേ തന്നെ നിർബന്ധമാണ്​.

ഇഹ്​തിറാസ്​ എന്ന അറബി വാക്കിൻെറ അർഥം ‘കരുതൽ’ എന്നാണ്​. ഗൂഗിൾ ​േപ്ല സ്​​​േറ്റാറിലും ആപ്പിളി​െൻറ ആപ്പ് സ്​റ്റോറിലും ആപ്പ്​ ലഭ്യമാണ്​.
ഐ ഫോൺ 6 എസിന്​ (വേർഷൻ 13ന്​ മുകളിൽ) മുകളിലുള്ളതിലും ആൻഡ്രോയ്​ഡ്​ 5ഉം അതിനുമുകളിലുമുള്ള ഫോണുകളിലും മാത്രമേ ആപ്പ്​ ഡൗൺലോഡ്​ ചെയ്യാൻ നിലവിൽ പറ്റുന്നുള്ളൂ.മന്ത്രാലയത്തി​െൻറ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ്​, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പിൻെറ പ്രവർത്തനം. ബ്ലൂടൂത്ത്​ സാ​​ങ്കേതിക വിദ്യയാണ്​ പ്രധാനമായും ഉപയോഗിക്കുന്നത്​. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി ​ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ്​ രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത്​ സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും. 

കോവിഡ്​ പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിൽസക്കായി എത്തുന്നതോടെയാണിത്​. അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളിൽ കടന്നുപോയ എല്ലാവർക്കും ജാഗ്രതാനിർദേശം ലഭിക്കും. അയാളുടെ ആപ്പിലെ ബാർകോഡിൻെറ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറ വ്യത്യാസം വന്നിരിക്കും. ഗ്രേ ആണ്​ ഒരാൾക്ക്​ കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ​ കോവിഡ്​ പോസിറ്റീവ്​ ആണ്​ എന്നാണർഥം. 
ഇതോടെ നമുക്ക്​ ജാഗ്രത പാലിച്ച്​ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാം. അതേസമയം ചുവപ്പ്​ ആണ്​ കളറെങ്കിൽ നമ്മളെ ആരോഗ്യപ്രവർത്തകർ ചികിൽസാകേന്ദ്രങ്ങളിലേക്ക്​ കൊണ്ടുപോകും. ഇഹ്​തിറാസ്​ ആപ്പിൻെറ ബാർകോഡിൽ പച്ചക്കളർ ഉള്ളവർ മാത്രം ഖത്തറിൽ പുറത്തിറങ്ങുന്ന അവസ്​ഥ ഉടൻ വരും. അതായത്​ ചുവപ്പ്​, ഓറഞ്ച്​, ഗ്രേ എന്നീ വർണങ്ങൾ ആപ്പിൽ ഉള്ളവരൊന്നും പിന്നീട്​ രോഗം മാറുന്നതുവരെ പുറത്തിറങ്ങാത്ത സ്​ഥിതി. പച്ച കളർ ഉള്ളവരെ മാത്രം പുറത്തിറങ്ങാൻ അനുവദിക്കും. ഇതോടെ കോവിഡിൻെറ സമൂഹവ്യാപനം നിലക്കുകയും പതിയേ രാജ്യം മുഴുവൻ കോവിഡ്​ മുക്​തമാകുകയും ​െചയ്യുമെന്നാണ്​ അധികൃതരു​െട പ്രതീക്ഷ. 

ഒരു മാളിലോ സിനിമാതിയേറ്ററിലോ കടയിലോ പോകു​േമ്പാൾ ഉപഭോക്​താവിൻെറ ഇഹ്​തിറാസ്​ ആപ്പ്​ നോക്കിയിട്ട്​ പച്ച കളർ ഉള്ളവർക്ക്​ മാത്രം പ്രവേശനം കിട്ടും. ആളുകൾ കൂടുന്ന ഇടങ്ങളിൽ കോവിഡ്​ സംശയിക്കുന്ന ആരും ഇല്ലാതാകും. ആപ്പ്​ ഡൗൺലോഡ്​ ചെയ്യുന്ന ഫോണിൽ ബ്ലൂ ടൂത്ത്​ ഓൺ അല്ലെങ്കിലും നിശ്​ചിത സമയത്ത്​ അത്​​ തനിയെ ഓണാകും. കോവിഡ്–19 വ്യാപനം തടയുന്നതിൽ സാമൂഹിക അകലം പാലിക്കുന്നതിന് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും സാമൂഹിക അകലം പാലിക്കുന്നതിൽ ഓരോ വ്യക്തിയും പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ്–19 വ്യാപനം കുറക്കാനാകുമെന്നും ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും രണ്ട് വ്യക്തികൾ തമ്മിൽ അകലം പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയവും പറയുന്നുണ്ട്​. ഇക്കാര്യത്തിലും പൊലീസ്​ പരിശോധന ശക്​തമാണ്​. 
ആളുകൾ കൂട്ടംകൂടുന്നത്​ നിരോധിച്ചിട്ടുള്ളതിനാൽ കടകൾക്ക്​ മുന്നിൽ ആളുകൾ കൂടി നിൽക്കുന്നത്​ പോലും പാടില്ല. കോവിഡ്–19 പ്രതിരോധം ഊർജിതമാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ആരോഗ്യസുരക്ഷാ മുൻകരുതൽ പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു. വീടുകളിൽ തന്നെ ഇരിക്കുക, അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മാസ്​ക് ധരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും സാമൂഹിക അകലം പാലിക്കാൻ എപ്പോഴും ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തും അഭ്യാർഥിച്ചും ആഭ്യന്തര മന്ത്രാലയം നിരവധി ട്വീറ്റുകളാണ് ചെയ്തിരിക്കുന്നത്.

ഏത് രീതിയിലുള്ള കൂടിച്ചേരലുകളും ഒത്തുകൂടലുകളും ഒഴിവാക്കണമെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്നും മന്ത്രാലയം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിൽ പൊതുജനങ്ങളുടെ പ്രതിബദ്ധയെ ആശ്രയിച്ചായിരിക്കും രാജ്യത്തെ കോവിഡ്–19 വ്യാപനം. അകലം കൃത്യമായി പാലിക്കുന്നപക്ഷം രോഗവ്യാപനം തടയാം.വളരെ അത്യാവശ്യ കാര്യങ്ങൾക്കായി മാത്രമല്ലാതെ ഒരിക്കലും വീടുകളിൽ നിന്നും താമസകേന്ദ്രങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്ന് രാജ്യത്തെ വിവിധ അതോറിറ്റികൾ ഇതിനകം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രോഗപ്രതിരോധം സംബന്ധിച്ച് ജനങ്ങൾ ബോധവൽകരണം ശക്തിപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ പിടികൂടുന്നതിനുമായി പൊലീസ്​ പ​േട്രാളിംഗും രാജ്യത്ത് ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - covid-ihthiras-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.