ചൂടിന്‍്റെ കാഠിന്യം: പച്ചക്കറികള്‍ നശിക്കുന്നതായി പരാതി

ദോഹ: സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തുറന്ന സ്ഥലത്ത് വില്പനക്ക് വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചൂടിന്‍െറ ശക്തി കാരണം കേട് വരുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ചൂടിന്‍്റെ കാഠിന്യം കാരണം തക്കാളി, ഉളളിയടക്കമുള്ള പച്ചക്കറികള്‍ വളരെ വേഗം കേട് വരുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നിലവിലെ സ്ഥലത്ത് നിന്ന് വില്‍പ്പന മാറ്റുകയോ ഇപ്പോള്‍ വില്‍പ്പന നടത്തുന്ന സ്ഥലം ശീതീകരിക്കുകയോ ചെയ്യുക മാത്രമാണ് ഇതിന് പരിഹാരമെന്നാണ് ഇവിടെയത്തെുന്ന ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നത്.  ഇത് കാരണം  കച്ചവടക്കാരും ഉപഭോക്താക്കളും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത് നിത്യ സംഭവമായി മാറിയ സാഹചര്യത്തിലാണ് അധികൃതരുടെ ശ്രദ്ധയില്‍ ഈ വിഷയം പൊതുശ്രദ്ധയില്‍ കൊണ്ട് വരുന്നത് എന്ന് പ്രദേശിക അറബി പത്രം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.