മൂന്നിടങ്ങളിലെ റോഡുകള്‍ ഇന്നുമുതല്‍ താല്‍ക്കാലികമായി അടച്ചിടും

ദോഹ: പ്രധാന റോഡുകളില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മൂന്നിടങ്ങളിലെ റോഡുകള്‍ ഇന്നുമുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതു നിര്‍മാണ വകുപ്പായ അശ്ഗാല്‍ അറിയിച്ചു.
 ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് കിഴക്കുനിന്നുള്ള റോഡില്‍ 2.7 കിലോമീറ്ററും, സ്ട്രീറ്റ് നമ്പര്‍ 23ല്‍ തുടങ്ങി (അല്‍ വത്തന്‍ പെട്രോള്‍ സ്റ്റേഷനു സമീപം) സ്ട്രീറ്റ് നമ്പര്‍ 10 വരെ (വുഖൂദ് പെട്രോള്‍ സ്റ്റേഷന്‍ വരെ) യുള്ള റോഡ് താല്‍ക്കാലികമായി അടച്ചിടുകയും മറ്റു വഴിയിലൂടെ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യും.
 ഇവിടെ ഇന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയായിരിക്കും ഗതാഗത നിയന്ത്രണം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കിഴക്കുറോഡിനു പകരമായി സമീപത്തെ സര്‍വീസ് റോഡുകളിലൂടെയായിരിക്കും ഗതാഗതം. എന്നാല്‍, മിക്ക നാലുവരി റോഡുകളും രണ്ടായി ചുരുങ്ങുമെന്നും വാഹന യാത്രികര്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയത്തിന്‍െറ അറിയിപ്പില്‍ പറയുന്നു. അല്‍ മാമൂറ അണ്ടര്‍പാസിന്‍െറ ഭാഗമായ ഇ-റിങ് റോഡിലും, ഖലീഫ ബിന്‍ അബ്ദുല്ല അല്‍ അത്വിയ്യ  ഇന്‍റര്‍സെക്ഷനിലേക്കുള്ള ഡി-റിങ് റോഡ് സര്‍വീസ് റോഡുകളിലുമാണ്  ഇന്നുമുതല്‍ ഓഗസ്റ്റ് 29 വരെ ഗതാഗതം നിയന്ത്രിച്ചിട്ടുള്ളത്.
 സമീപ സര്‍വീസ് റോഡുകളിലുടെയായി ഇവിടെ ഗതാഗതം വഴിതിരിച്ചുവിട്ടതായും യാത്രികര്‍ക്കായി റോഡ് അടയാളങ്ങള്‍ സ്ഥാപിച്ചതായും അശ്ഗാല്‍ അറിയിച്ചു. ഈ റോഡുകളില്‍ അമ്പത് കിലോമീറ്റര്‍ വേഗ പരിധി ലംഘിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.