മുന്‍ വര്‍ഷം ഖത്തറില്‍നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യയിലേക്ക്

ദോഹ: പോയവര്‍ഷം ഖത്തറിലെ പ്രവാസികള്‍ ഏറ്റവുമധികം പണമയച്ചത് ഇന്ത്യയിലേക്ക്. വിവിധ രാജ്യങ്ങളിലേക്കായി ഖത്തറില്‍നിന്ന് കഴിഞ്ഞവര്‍ഷം ഒഴുകിയതാകട്ടെ നൂറുകോടി നാല്‍പതുലക്ഷം യു.എസ് ഡോളറും.  രാജ്യത്തുനിന്ന് നാട്ടിലേക്ക് പണമയക്കുന്നതിന്‍െറ തോത് വര്‍ധിച്ചതായി പ്രമുഖ മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ എക്സ്പ്രസ് മണി സി.ഒ.ഒയെ ഉദ്ധരിച്ച് ‘ദ പെനിന്‍സുല ’റിപ്പോര്‍ട്ട് ചെയ്തു. 
രാജ്യത്തുനിന്ന് വെളിയിലേക്ക് അയക്കുന്ന പണത്തിന്‍െറ എഴുപതു ശതമാനവും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കാണെന്ന് വേള്‍ഡ് ബാങ്ക് കണക്കുകള്‍ പറയുന്നു. 2015ല്‍ ഖത്തറില്‍നിന്നും മൊത്തം അയച്ച പണത്തില്‍ 3.99 ബില്യന്‍ യു.എസ് ഡോളറും ഇന്ത്യക്കാരായ പ്രവാസികള്‍ നാട്ടിലേക്കയച്ചതാണ്. ആഗോള നിരക്കിലും പ്രവാസി പണം ഏറ്റവും കൂടുതലും ചെന്നത്തെുന്നത് ഇന്ത്യയിലേക്കാണ്. ഖത്തറില്‍നിന്നും ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാമതായി ഏറ്റവുമധികം പണം ചെന്നത്തെിയത് നേപ്പാളിലേക്കും (2.02 ബില്യന്‍ യു.എസ് ഡോളര്‍), മൂന്ന് ബംഗ്ളാദേശ് (525 ദശലക്ഷം യു.എസ് ഡോളര്‍), ശ്രീലങ്ക (511 ദശലക്ഷം യു.എസ്. ഡോളര്‍), പാക്കിസ്ഥാന്‍ (427 ദശലക്ഷം യു.എസ് ഡോളര്‍) നിലേക്കുമാണ്. 2011ല്‍ ഖത്തറില്‍നിന്നും വിദേശികളയച്ച പണം 6.77 ബില്യന്‍ യു.എസ് ഡോളര്‍ മാത്രമായിരുന്നു. എന്നാലത്,  2014 ആയതോടെ 10.09 ബില്യന്‍ യു.എസ് ഡോളറിലത്തെി. ഖത്തറിന്‍െറ അനുകൂലമായ സാമ്പത്തിക സാഹചര്യം ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. മറ്റു രാജ്യങ്ങളിലേക്കും വിദേശ തൊഴിലാളികള്‍ പണമയക്കുന്നതിന്‍െറ തോത് 2015 ല്‍ കൂടിയിരുന്നു. പശ്ചിമേഷ്യ, ഉത്തര ആഫ്രിക്കന്‍ (മെന) മേഖലയിലെ രാഷ്ട്രങ്ങളിലേക്കും വലിയതോതില്‍ പണം അയക്കുകയുണ്ടായി. ഇതില്‍ ഏറ്റവുമധികം ഈജിപ്തിലേക്കാണ് - യു.എസ് 1.05 ബില്യനാണ് രാജ്യത്തെ ഈജിപ്ഷ്യന്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത്. ജോര്‍ദാന്‍ രണ്ടാം സ്ഥാനത്തും (207 മില്യന്‍ യു.എസ് ഡോളര്‍).വിദേശ ജോലിക്കാരായ ഈ രാജ്യക്കാരുടെ പണം അതത് രാജ്യങ്ങളിലെ സാമ്പത്തിക അഭിവൃദ്ധിക്കും വിദ്യഭ്യാസത്തിനും, ആരോഗ്യ സംരക്ഷണം,  അടിസ്ഥാന സൗകര്യ വികസനത്തിനും, ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവക്കായി  ഉപയോഗപ്പെടുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഇന്ധനവിലയിലെ അസ്ഥിരത വിദേശ തൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തുകയും നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവുവരുത്തിയതായും കാണുന്നു. ലോകരാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട ശേഷം പണമൊഴുക്കിന്‍െറ തോതില്‍ കുറവുവന്നതായാണ് നിരീക്ഷണം. 
കഴിഞ്ഞവര്‍ഷം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രവാസികള്‍ ഇന്ത്യയിലേക്കയച്ച പണം ആകെ 69 ബില്യന്‍ യു.എസ് ഡോളറാണ്. 2014ല്‍ ഇത് 70 ബില്യന്‍ ഡോളറായിരുന്നു. ചൈന (64 ബില്യന്‍ യു.എസ് ഡോളര്‍), ഫിലിപ്പീന്‍സ് (28 ബില്യന്‍), മെക്സികോ (25 ബില്യന്‍), നൈജീരിയ (21 ബില്യന്‍ യു.എസ് ഡോളര്‍) എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങള്‍ സ്വീകരിച്ച പണത്തിന്‍െറ അളവ്. 
ഉപയോഗപ്പെടുത്തുകയായിരുന്നു. ലോകത്തിന്‍െറ മറ്റു രാജ്യങ്ങളിലേക്കും വിദേശ തൊഴിലാളികള്‍ പണമയക്കുന്നതിന്‍െറ തോത് 2015 ല്‍ കൂടിയിട്ടുണ്ട്. 
പശ്ചിമേഷ്യ, ഉത്തര ആഫ്രിക്കന്‍ (മെന) മേഖലയിലെ രാഷ്ട്രങ്ങളിലേക്കും വലിയതോതില്‍ പണം അയക്കുകയുണ്ടായി. ഇതില്‍ ഏറ്റവുമധികം ഈജിപ്തിലേക്കാണ് - യു.എസ് 1.05 ബില്യനാണ് രാജ്യത്തെ ഈജിപ്ഷ്യന്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത്. ജോര്‍ദാന്‍ രണ്ടാം സ്ഥാനത്തും (207 മില്യന്‍ യു.എസ് ഡോളര്‍).വിദേശ ജോലിക്കാരായ ഈ രാജ്യക്കാരുടെ പണം അതത് രാജ്യങ്ങളിലെ സാമ്പത്തിക അഭിവൃദ്ധിക്കും വിദ്യഭ്യാസ ഉന്നമനത്തിനും, ആരോഗ്യ സംരക്ഷണം,  അടിസ്ഥാന സൗകര്യ വികസനത്തിനും, ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവക്കായി  ഉപയോഗപ്പെടുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 
എന്നാല്‍, ഇന്ധനവിലയിലെ അസ്ഥിരത വിദേശ തൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തുകയും നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവുവരുത്തിയതായും കാണുന്നു. ലോകരാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട ശേഷം പണമൊഴുക്കിന്‍െറ തോതില്‍ കുറവുവന്നതായാണ് നിരീക്ഷണം. കഴിഞ്ഞവര്‍ഷം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രവാസികള്‍ ഇന്ത്യയിലേക്കയച്ച പണം ആകെ 69 ബില്യന്‍ യു.എസ് ഡോളറാണ്. 2014ല്‍ ഇത് 70 ബില്യന്‍ ഡോളറായിരുന്നു. ചൈന (64 ബില്യന്‍ യു.എസ് ഡോളര്‍), ഫിലിപ്പീന്‍സ് (28 ബില്യന്‍), മെക്സികോ (25 ബില്യന്‍), നൈജീരിയ (21 ബില്യന്‍ യു.എസ് ഡോളര്‍) എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങള്‍ സ്വീകരിച്ച പണത്തിന്‍െറ അളവ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.