യമനില്‍ ഖത്തര്‍ ചാരിറ്റി ഓര്‍ത്തോ പീഡിക് സര്‍ജറി സെന്‍്റര്‍ ആരംഭിച്ചു

ദോഹ: യമനിലെ ആക്രമണങ്ങളില്‍ പരുക്കേറ്റ് അടിയന്തര ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്നവര്‍ക്കായി ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ത്തോ പീഡിക് സര്‍ജറി സെന്‍്റര്‍ ആരംഭിച്ചു.
അടിയന്തര ശസ്ത്രക്രിയകളും ചികിത്സകളും വേണ്ടി വരുന്നവരുടെ സഹായത്തിനായാണ്  ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ തായ്സ് സിറ്റിയില്‍ സോബോള്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍്റെ സഹകരണത്തോടെ സെന്‍്റര്‍ തുറന്നത്. യമനില്‍ ഇതാദ്യമായാണ് ഇത്തരം സൗകര്യങ്ങളുള്ള സെന്‍്റര്‍ സജ്ജമാക്കുന്നത്. മൂന്നു ഓപറേഷന്‍ മുറികള്‍ അടങ്ങുന്നതാണ് സെന്‍്റര്‍.
220 മുതല്‍ 250 വരെ പരുക്കേല്‍ക്കുന്നവരെ ശസ്ത്രക്രിയക്കു വിധേയമാക്കാന്‍ സെന്‍്ററിനു ശേഷിയുണ്ട്. ആശുപത്രിയുമായി ഉണ്ടാക്കിയ കരാറിലൂടെയാണ് സെന്‍്ററില്‍ പരിശോധനയും ശ്സ്ത്രക്രിയയും നടത്തുന്നത്. ഒരു ദിവസം നാലു വീതം മാസത്തില്‍ 105 ശ്സ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കും. വ്യത്യസ്ത ഓര്‍ത്തോ പീഡിക് കേസുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
 സാമ്പത്തികമായും സുരക്ഷാ രംഗത്തും വെല്ലുവിളികള്‍ നേരിടുന്ന യമന്‍ സമൂഹത്തിനു നല്‍കുന്ന ആശ്വാസത്തിന്‍്റെ ഭാഗമായാണ് സെന്‍്റര്‍ തയാറാക്കിയത്. പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യമായി സര്‍ജിക്കല്‍ പരിശോധനകളും ചികിത്സയും നല്‍കുന്നതിനുള്ള സൗകര്യമാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി റീലീഫ് മാനേജ്മെന്‍്റ് ഡയറക്ടര്‍ മുഹമ്മദ് റാശിദ് അല്‍ കഅബി വ്യക്തമാക്കിയിട്ടുണ്ട്. തായ്സിലെ അല്‍ തൗആന്‍ ആശുപത്രിയോടു ചേര്‍ന്നാണ് സെന്‍്റര്‍ തയാറാക്കിയിരിക്കുന്നത്.
ആക്രമണങ്ങളില്‍ ചികിത്സയോ ശസ്ത്രക്രിയയോ ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം കുറക്കാനും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സെന്‍്റര്‍ സഹായിക്കുമെന്ന് മുഹമ്മദ് റാശിദ് പറഞ്ഞു. പരുക്കേറ്റ് സ്ഥിരം വൈകല്യമുള്ളവരാകുകയും ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കാം. ശസ്ത്രക്രിയക്കും ചികിത്സക്കും വിധേയമാക്കി ജനങ്ങള്‍ക്ക് ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സെന്‍്റര്‍ സഹായിക്കും.
യമന്‍ ജനതക്കു വേണ്ടി കഴിഞ്ഞ കാലങ്ങളായി വിവിധ  റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ ചാരിറ്റി തുടര്‍ന്നവരുന്നത്. ‘യമന്‍.. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്ന പ്രമേയത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ ചാരിറ്റി നടത്തി വരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.