20,000 നേപ്പാളികള്‍ പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു

ദോഹ: ഖത്തറില്‍ തങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് വരുന്ന മൂന്നുമാസക്കാലത്തേക്ക് പൊതുമാപ്പ് നല്‍കി സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമുണ്ടാക്കാനുള്ള ഗവണ്‍മെന്‍റ് തീരുമാനം  നേപ്പാളില്‍ നിന്നുള്ള  20,000 നേപ്പാള്‍ സ്വദേശികള്‍ക്കും ഗുണമാകും.
നേപ്പാള്‍ സ്വദേശികള്‍ കൂടുതലായി ജോലിക്ക് എത്തുന്ന  ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍ എന്നതിനാലും ഇവരില്‍ പലരുടെയും തൊഴില്‍ രേഖകളിലും മറ്റും പ്രശ്നങ്ങളുള്ളതുമാണ് പൊതുമാപ്പിന് ഇത്രയുംപേര്‍ അപേക്ഷിക്കാന്‍ സാധ്യതയെന്ന് നേപ്പാള്‍ പത്രമായ ദി കാട്മണ്ഡു പോസ്റ്റ് പത്രമാണ് ഖത്തിലെ നേപ്പാള്‍ എംബസിയെ ഉദ്ധരിച്ച്  പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
പൊതുമാപ്പ് ഉപയോഗിച്ച് അനധികൃതമായി തങ്ങുന്ന ആയിരക്കണക്കിന് നേപ്പാളികളെ കണ്ടത്തെി നാട്ടിലേക്ക് അയക്കാന്‍ നേപ്പാളില്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെയായി 129,038 നേപ്പാള്‍ പൗരന്‍മാരാണ് ഖത്തറിലേക്ക് ജോലി തേടി എത്തിയത്. എന്നാല്‍ വിവിധ സാഹചര്യത്തില്‍ ദോഹയിലെ നേപ്പാല്‍ എംബസിയില്‍ പ്രതിദിനം ശരാശരി 20 പൗരന്‍മാര്‍ രാജ്യത്തേക്ക് പോകുന്നതിന് സഹായം തേടിയത്തൊറുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.  വിസ കാലാവധി കഴിഞ്ഞവരോ മറ്റ് രേഖകളുടെ അഭാവം ഉള്ളവരോ ഒക്കെയാണിവര്‍. കെട്ടിട നിര്‍മാണം, പച്ചക്കറി കൃഷി, മൃഗപരിപാലനം എന്നീ മേഖലകളിലാണ് അധികപേരും ജോലി ചെയ്യുന്നത്.
കൂടുതല്‍ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചാണ് സ്പോണ്‍സറില്‍നിന്നും അധികപേരും ഒളിച്ചോടി വേറെ ജോലി നോക്കുന്നത്.
ഒടുവില്‍ വിസ കാലാവധി കഴിയുകയും പുതുക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതോടെ നിയമവിരുദ്ധരായി മാറും. രാജ്യത്തെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമത്തില്‍ കാതലായ പരിഷ്കാരം വരുത്തി പുതിയ നിയമം പ്രാബല്യത്തിലാകാനിരിക്കേയാണ് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നിയമം വരുന്നതോടെ രാജ്യത്തു നിന്നും അനധികൃത താമസക്കാരെ പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നു വിലയിരുത്തപ്പെടുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളതും തങ്ങളുടെ വിസാ കാലാവധി കഴിഞ്ഞവരുമായ  നിരവധി പ്രവാസികള്‍ പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.