മതിപ്പുലാഭത്തില്‍ വ്യത്യസ്ത പ്രകടനങ്ങളുമായി പ്രധാന കമ്പനികള്‍

ദോഹ: കമ്പനികളുടെ മതിപ്പുലാഭം  ആസ്പദമാക്കിയുള്ള സാമ്പത്തിക വിദഗ്ധരുടെ  പ്രവചനകള്‍ തെറ്റിച്ച് ജി.സി.സിയിലെ കമ്പനികള്‍. ഖത്തരി ഓഹരി സൂചികയിലെ പതിനൊന്ന് ശതമാനം കമ്പനികളടക്കം ജി.സി.സിയിലെ 39 ശതമാനം കമ്പനികളാണ്  സാമ്പത്തികവലോകന റിപ്പോര്‍ട്ടുകള്‍ക്ക് വിപരീതമായി മതിപ്പുലാഭത്തില്‍ വ്യത്യസ്ത പ്രകടനങ്ങള്‍ കാഴ്ചവെച്ചത്്.
2016 രണ്ടാംപാദത്തിലെ ലാഭം അടിസ്ഥാനമാക്കിയാണ് കമ്പനികളുടെ പ്രകടനം വിലയിരുത്തിയിട്ടുള്ളതെന്നും, ചില കമ്പനികള്‍ പ്രവചനാതീതമായി പ്രകടനത്തില്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍, ചിലതിന്‍െറ ലാഭം പ്രവച്ചതിലും കുറവായതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡസ്ട്രീസ് ഖത്തര്‍ (ഐ.ക്യു), ക്യു.എന്‍.ബി എന്നിവയാണ് ഖത്തറില്‍നിന്നും മതിപ്പുലാഭത്തില്‍ വ്യത്യസ്ത കാണിച്ച പ്രധാന കമ്പനികള്‍. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്തുള്ള ഐ.ക്യുവിന്‍െറ പ്രതീക്ഷിത ലാഭം 64 ശതമാനമായിരുന്നെങ്കിലും 14 കുറവായി 1.27 ബില്യന്‍ റിയാലിന്‍െറ നേട്ടമാണ് കമ്പനിക്ക് കൈവരിക്കാനായത്. ഉരുക്ക്-പെട്രോളിയം ഉല്‍പാദനത്തിലെ ശക്തമായ മല്‍സരമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്യു.എന്‍.ബിയുടെ മതിപ്പുലാഭം 3.2 ബില്യന്‍ ഖത്തര്‍ റിയാലാണ് കണക്കാക്കിയിരുന്നതെങ്കില്‍, അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ 3.4 ബില്യന്‍ ഖത്തര്‍ റിയാലിന്‍െറ (മുന്‍വര്‍ഷത്തെ ലാഭനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ശതമാനത്തിന്‍െറ അധിക വര്‍ധന) നേട്ടം കൈവരിക്കാനായി സികോ റിപ്പോര്‍ട്ട് പറയുന്നു. ഖത്തര്‍ നാഷനല്‍ ബാങ്ക് ‘ഫിനാന്‍സ് ബാങ്ക്’ ഏറ്റെടുത്ത നടപടിയാണ് ലാഭം കൂട്ടിയതെന്നാണ് സികോയുടെ (സെക്യൂരിറ്റീസ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി)യുടെ യുടെ വിലയിരുത്തല്‍.
ജി.സി.സിയിലെ 142 കമ്പനികളെ ഉള്‍പ്പെടുത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഖത്തറില്‍ ലിസ്റ്റ് ചെയ്ത 17 കമ്പനികളും ഉള്‍പ്പെടും. 39 ശതമാനം കമ്പനികള്‍ പ്രവചിച്ചതിലും കുറവ് ലാഭം കാണിച്ചപ്പോള്‍ മറ്റൊരു 39 ശതമാനം പ്രവചനാതീതമായി രണ്ടാംപാദത്തില്‍ നേട്ടം കൈവരിച്ചതായി സികോ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാംപാദത്തില്‍  ആറ് ശതമാനം ലാഭം കുറഞ്ഞതായാണ് കാണിക്കുന്നത്. രണ്ടാംപാദത്തില്‍ സൗദി കമ്പനികളുടെ ആകെ ലാഭമായി കണക്കാക്കിയിട്ടുള്ളത് 26.1 ബില്യന്‍ സൗദി റിയാലാണ് (കഴിഞ്ഞ വര്‍ഷത്തേതിലും 12 ശതമാനം കുറവ്), പ്രവചനത്തിലും ഒരു ശതമാനം ലാഭം കുറവായാണ് ഇത് കാണിക്കുന്നത്. ടെലികോം രംഗത്താണ് പ്രധാനമായും ക്ഷീണം സംഭവിച്ചിട്ടുള്ളത്.  എസ്.ടി.സി കമ്പനിയുടെ ലാഭം 2.47 പ്രവചിച്ചിരുന്നതെങ്കിലും ലഭ്യമായത് 1.87 ബില്യന്‍ സൗദി റിയാലാണ്. യു.എ.ഇ കമ്പനികളുടെ ലാഭം 13.2 ബില്യന്‍ ദിര്‍ഹമാണ്. മതിപ്പുലാഭം കണക്കാക്കിയിരുന്നതാകട്ടെ 12.4 ബില്യന്‍ ദിര്‍ഹമും. ഇത്തിസലാത്തിന്‍െറ രണ്ടാംപാദത്തിലെ മികച്ച പ്രകടനമാണിതിന് കാരണമായി പറയുന്നത്. കൂടാതെ യു.എ.ഇ ബാങ്കുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.
222 ദശലക്ഷം കുവൈത്തി ദിനാറെന്ന മതിപ്പുലാഭത്തില്‍നിന്നും രണ്ട് ശതമാനം കുറവായാണ് കുവൈത്ത് കമ്പനികളുടെ  പ്രകടനം വിലയിരുത്തിയിട്ടുള്ളത്.
എന്നാല്‍, ഒമാന്‍ കമ്പനികള്‍ക്ക് മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2016 രണ്ടാംപാദത്തില്‍ പ്രവചനാതീതമായി ലാഭത്തില്‍ അഞ്ച് ശതമാനത്തിന്‍െറ വര്‍ധനയുണ്ടായിട്ടുണ്ട്. ആകെ ലാഭം 157 ദശലക്ഷം ഒമാനി റിയാലാണ് കണക്കാക്കിയിട്ടുള്ളത്. ഒമാന്‍ ടെല്ലാണ് മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനി. ഒമാനിലെ 57 ശതമാനം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും പ്രതീക്ഷിച്ച മതിപ്പു ലാഭം കൈവരിക്കാനായിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.