ദോഹ: മിഡിലീസ്റ്റില്‍ ആദ്യമായി വിരുന്നത്തെിയ ഐ.പി.സി ലോക അത്ലറ്റിക് മീറ്റിന്‍െറ ആദ്യ രണ്ട് ദിവസങ്ങളില്‍ ലോകറെക്കോര്‍ഡുകളാണ് വാര്‍ത്തകളില്‍ നിറഞ്ഞെതെങ്കില്‍ മൂന്നാം ദിനം ഇസിസ് ഹോള്‍ട്ട് എന്ന ആസ്ട്രേലിയന്‍ ടീനേജുകാരിയാണ് താരമായത്. 200 മീറ്ററില്‍ ടി35 വിഭാഗത്തില്‍ ലോകറെക്കോര്‍ഡോടെയാണ് ഈ 14കാരി സ്വര്‍ണം നേടിയത്.
ബ്രിട്ടന്‍െറ 15 വയസുള്ള മരിയ ലൈലിന്‍െറ കടുത്ത വെല്ലുവിളി നേരിട്ടാണ് ഹോള്‍ട്ട് സുവര്‍ണ നേട്ടത്തിലേക്ക് കുതിച്ചത്. 28.58 സെക്കന്‍റ് കൊണ്ടാണ് ഈ ദൂരം താണ്ടിയത്. ബ്രിട്ടന്‍ താരം മരിയ ലൈല്‍ വെള്ളിയും 2013ലെ ലോകചാമ്പ്യന്‍ ഇറ്റലിയുടെ ഒക്സാന കോര്‍സോ വെങ്കലവും നേടി. ‘മത്സരത്തിന്‍െറ മുമ്പ് വരെ ഞാന്‍ വളരെയധികം വികാരാധീനയായിരുന്നു. എന്‍െറ ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നായി മാറിയിരിക്കുന്നു ഇത്.’ - മത്സരശേഷം ഇസിസ് പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യസ്വര്‍ണം ഇറാന്‍ ഇന്നലെ കരസ്ഥമാക്കി. 2012ലെ സ്വര്‍ണം നേടിയ മുഹമ്മദ് ഖല്‍വന്ദിയാണ് ജാവലിന്‍ ത്രോയില്‍ എഫ് 57 വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. സിറിയയുടെ മുഹമ്മദ് മുഹമ്മദ് വെള്ളിയും ബ്രസീലിന്‍െറ ബാറ്റിസ്റ്റ ജോസ് സാന്‍േറാസ് വെങ്കലവും നേടി. ദോഹയില്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 100 രാജ്യങ്ങളില്‍ നിന്ന് 1300ലധികം താരങ്ങളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.