അര്‍ബുദ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് മജീഷ്യന്‍ മുതുകാട്

ദോഹ: സ്വകാര്യ സന്ദര്‍ശനത്തിനായി ദോഹയിലത്തെിയ മജീഷ്യന്‍ പ്രഫസര്‍ ഗോപിനാഥ് മുതുകാട് അപ്രതീക്ഷിതമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കാന്‍സര്‍ വാര്‍ഡില്‍ നടത്തിയ സന്ദര്‍ശനം രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരും ആശ്ചര്യത്തോടെയാണ് മുതുകാടിനെ വരവേറ്റത്. ക്വാളിറ്റി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരക്കൊപ്പമാണ് ഗോപിനാഥ് മുതുകാട് ആശുപത്രിയിലത്തെിയത്. ഗുരുവതരാവസ്ഥയില്‍ കഴിയുന്ന രോഗിക്കുള്ള സഹായവുമായാണ് ഇരുവരും കാന്‍സര്‍ വാര്‍ഡിലത്തെിയത്. വേദന കടിച്ചമര്‍ത്തുന്ന രോഗികള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരാനത്തെിയ മുതുകാടിനെ വിവിധ രാജ്യക്കാരായ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് സ്വീകരിച്ചു. രോഗികള്‍ വ്യക്തിപരമായും കുടുംബപരവുമായ വ്യഥകളും ആകുലതകളും പങ്കുവെച്ചു. 
ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ക്വാളിറ്റി ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സന്ദര്‍ശനത്തിലാണ് ഗോപിനാഥ് മുതുകാട് ഇന്നലെ പങ്കാളിയായത്. മുതുകാടിന്‍െറ സന്ദര്‍ശനം രോഗികള്‍ക്കൊപ്പം കഴിയുന്ന തങ്ങള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നതെന്ന് നഴ്സുമാരും ആശുപത്രി ജീവനക്കാരും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.